തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫിന്റെ സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പൊട്ടിച്ച സോളാര്‍ ബോംബിന് യു.ഡി.എഫിനെ ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം പറഞ്ഞു.