ആലപ്പുഴ: കുട്ടനാട് സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് നല്‍കി. ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി പി.െജ.ജോസഫ് പറഞ്ഞു. യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.

അതേസമയം, ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പിജെ ജോസഫ്‌ കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പിജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.