കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. കുന്നുമ്മല്‍ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നൂറ് കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധി സ്ത്രീകളും പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്.

നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും തുടങ്ങിയ ബാനറുകളാണ് പ്രതിഷേധത്തില്‍ ഉള്ളത്.

കഴിഞ്ഞ ദിവസവും ഇതേ ആവശ്യവുമായി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. പൊന്നാനിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.