തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് തുടങ്ങി. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചു.

എല്ലാ മേഖലകളിലുള്ള തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ബി.എസ്.എന്‍.എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാരികള്‍ കടകളടച്ച് സമരത്തിന്റെ ഭാഗമാകും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), എച്ച്.എം.എസ്, യു.ടി.യു.സി, എ.ഐ.സി.ടി.യു എന്‍.എല്‍.ഒ തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.