india

ലഡാക്ക് പ്രക്ഷോപം; സോനം വാങ്ചുക്ക് അറസ്റ്റില്‍

By webdesk18

September 26, 2025

ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍ വെച്ച് അറസ്റ്റിലായ വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ദേശ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.

ബുധനാഴ്ചത്തെ അക്രമത്തെത്തുടര്‍ന്ന് രണ്ടാഴ്ച നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനു പിന്നാലെ, അറിയപ്പെടുന്ന അധ്യാപകനെ ഡെപ്യൂട്ടി ജനറല്‍ ഓഫ് പൊലീസ് എസ്.ഡി സിങ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ലഡാക്ക് പൊലീസ് സംഘം അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ എന്‍ജിഒക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നിയലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. സോനം വാങ്ചുക്കിന്റെ എന്‍ജിഒക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നോട്ടീസും നല്‍കി.