Connect with us

gulf

തൂവെള്ളയില്‍ തിളങ്ങി ലഈബ്; ഖത്തര്‍ ലോകകപ്പിന് പ്രകാശമാനമായ തുടക്കം

പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി

Published

on

അശ്‌റഫ് തൂണേരി/ദോഹ:

മരുഭൂമിക്ക് നടുവിലൊരു കൂടാരം. ദൂരെ തിരിയില്‍ തെളിയുന്നൊരു വെളിച്ചം കാണാം. പിന്നീടത് വെളിച്ചത്തിനുമേല്‍ വെളിച്ചമായി പരക്കുന്നു. കടലാഴങ്ങളില്‍ മുത്തുവാരലിനെ ഓര്‍മ്മിപ്പിച്ച് ചെണ്ട മേളം തീര്‍ക്കുന്ന കുപ്പായമിടാത്ത കലാകാരന്‍. 3 ചെണ്ടകള്‍ മുന്‍പിലും മുഖാമുഖം അല്‍പ്പം ഉയരത്തില്‍ നിര്‍ത്തിയ മറ്റൊരു ചെണ്ടയിലും അതിവേഗം കൈകൊണ്ട് താളം തീര്‍ത്തുകൊണ്ടേയിരുന്നു ആ ചെറുപ്പം.. അറബ് പൈതൃകവും ആഗോള സംസ്‌കാരവും ദൃശ്യവാങ്ങ്മയം തീര്‍ത്ത് ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഖത്തറിലെ അല്‍ഖോര്‍ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പ്രകാശനമാനമായ ആരംഭം.

കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഖത്തറിന്റെ അത്ഭുതബാലന്‍ എന്നറിയപ്പെടുന്ന ഗാനിം അല്‍ മുഫ്താഹിനെ വേദിയിലേക്ക് കയറ്റിയത് ലോക പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗാന്‍ ഫ്രീമാന്‍. സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഇഷ്ടക്കാരനായ, ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക അംബാസിഡര്‍ പദവിയുള്ള ഗാനിം ഖുര്‍ആനിലെ രണ്ടുവരി ചൊല്ലിയായിരുന്നു തുടക്കം. ഡ്രീമേഴ്‌സ് എന്ന ശ്രവണ മധുരമായ ഗാനവുമായി ദക്ഷിണ കൊറിയന്‍ ഗായകന്‍ ജുങ്കൂക്ക് സ്‌റ്റേജിലേക്ക് കറിയപ്പോഴാണ് പൊടുന്നനെയെത്തിയ ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബ് ആകാശത്തേക്കുയര്‍ന്നത്. പിന്നീട് പാട്ടും നൃത്തവുമായി അന്തരീക്ഷം താളനിബദ്ധമായി. ഇടക്ക് അറബ് ഗാനവുമായി ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസി കൂടി ജുങ്കൂക്കിനൊപ്പം ചേര്‍ന്നു.

ലോകകപ്പില്‍ മത്സരിക്കുന്ന 32 രാഷ്ട്രങ്ങളുടെ പതാകകളുമായി നര്‍ത്തകര്‍ സ്‌റ്റേജിനെ വലംവെച്ചു. നടുവിലൂടെ ഖത്തര്‍, ഇക്വഡോര്‍ പതാകകള്‍ കടന്നുപോയി. പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി. പരമ്പരാഗത അറബ് ഗാനങ്ങള്‍ മുതല്‍ ഷക്കീറയുടെ വക..വക.. വരെ ആലപിക്കപ്പെട്ടത് ആയിരങ്ങള്‍ നിറകൈയ്യടികളോടെ ഏറ്റെടുത്തു. അതിനിടെ അറബ് പരമ്പരാഗത നൃത്തമായ അറാദ ചുവടുകള്‍ ഹൃദ്യമായി കടന്നുപോയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ അളന്നുമുറിച്ച വാക്കുകളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എല്ലാം പറഞ്ഞു: ”വൈവിധ്യം ആഘോഷിക്കുകയെന്നത് എത്രമനോഹരമാണ്. വിഭജിക്കാനല്ല, ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്. ഈ ടൂര്‍ണമെന്റ് നന്മയുടെയും പ്രത്യാശയുടെയും പ്രചോദനാത്മകമായ ദിനങ്ങള്‍ നിറഞ്ഞതാകട്ടെ. ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.” പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനി, സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സഊദ്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ഹുസൈന്‍ രണ്ടാമന്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ദന്‍ഖര്‍ തുടങ്ങി ഒട്ടേറെ അറബ് അന്താരാഷ്ട്രാ നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

മകന്‍ അമീറിന് ബാപ്പയുടെ സ്‌നേഹസമ്മാനം; മഞ്ഞ ജഴ്‌സി

ദോഹ: ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരുഭൂമിയിലെ ഊഷരമണ്ണില്‍ പന്തുതട്ടുന്ന കൗമാരക്കാരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ ജഴ്‌സിയില്‍ നീണ്ടുമെലിഞ്ഞൊരു പയ്യന്‍ അക്കൂട്ടത്തില്‍ കളിക്ക് നേതൃത്വം നല്‍കി മുന്നേറുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിലത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണെന്ന് തോന്നി. പിന്നീട് ക്യാമറക്കണ്ണുകള്‍ അല്‍ബൈത് സ്‌റ്റേഡിയത്തിലെ രാഷ്ട്രനേതാക്കളുടെ ഭാഗത്തേക്ക്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പഴയൊരു മഞ്ഞ ജഴ്‌സിയും ഒരു പേനയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനിക്ക് നല്‍കുന്നു. പിതാവ് ജഴ്‌സിയില്‍ പേരു ചാര്‍ത്തി മകനത് കൈമാറുന്നു. ബാപ്പാക്ക് മകന് നല്‍കാവുന്ന മികച്ച സമ്മാനം, അതും ലോകം കാല്‍പ്പന്താവേശത്തില്‍ ഒന്നാവുമ്പോള്‍.

gulf

ഹയ്യ കാര്‍ഡ് വഴി ഇനിയും രാജ്യത്തിനു പുറത്തുള്ളവര്‍ക്കു ഖത്തറിലെത്താം: കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ

രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് ആരാധകര്‍ക്കും സംഘാടകര്‍ക്കുമായി പുറത്തിറക്കിയ ഹയ്യ കാര്‍ഡ് വഴി ഇനിയും രാജ്യത്തിനു പുറത്തുള്ളവര്‍ക്കു ഖത്തറിലെത്താമെന്നും കാലാവധി അടുത്ത വര്‍ഷം ജനുവരി 24 വരെ ഉണ്ടായിരിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയും. ഒപ്പം ചില വ്യവസ്ഥകളും നിബന്ധനകളും പാലിക്കുകയും വേണം.

സ്ഥിരീകരിച്ച ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിനുള്ള തെളിവ് ഹയ്യ പോര്‍ട്ടലിലൂടെ നല്‍കണം. കൂടാതെ
ഖത്തറിലെത്തുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി വേണം.
ഖത്തറില്‍ താമസിക്കുന്ന കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ വേണം.യാത്രക്ക് മുമ്പ് തന്നെ ഇത് ഉറപ്പുവരുത്തേണ്ടതാണ്.

തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യണം.
‘ഹയ്യ വിത്ത് മി’ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാനാവും. നിരക്ക് ഈടാക്കാതെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ആണ് അനുവദിക്കുക. 2024 ജനുവരി 24 വരെ കാലയളവില്‍ നിരവധി തവണ രാജ്യം സന്ദര്‍ശിക്കാം.
വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്‍ഗങ്ങളിലോ സന്ദര്‍ശകര്‍ക്ക് ഇഗേറ്റ് വഴി പുറത്തുകടക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ എമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടി വരില്ല.

2022 ഖത്തര്‍ ഫിഫ ലോകകപ്പിനായി അനുവദിച്ച എല്ലാ ഹയ്യ കാര്‍ഡ് ഉടമകള്‍ക്കും വ്യവസ്ഥകള്‍ പാലിച്ചു ഖത്തര്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Continue Reading

gulf

ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്

Published

on

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.ഇന്‍ഷുറന്‍സ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പോളിസി നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. അധികസേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസിക്ക് പ്രീമിയവും കൂടും.അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്ബനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

gulf

സി.എം ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു

ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു

Published

on

പ്രമുഖ മതപണ്ഡിതന്‍ സി.എം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസര്‍ക്കോട് ജില്ലാ മുശാഖറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു. ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബായും സേവനം അനുഷ്ഠിച്ചു. പിന്നീട് ആരോഗ്യസ്ഥി മോശമായതിനെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമ ഹജ്ഞുമ്മയുടെയും ഇളയപുത്രനാണ്. മര്‍ഹൂം ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനാണ് ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കള്‍: ദൈനബി, റുഖിയ, സഫിയ്യ, സഫൂറ, ഹബീബ്, കബീര്‍, ശഫീഖ്.

മരുമക്കള്‍: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹ്മദ് ചേരൂര്‍, സികെ മുനീര്‍ നായമ്മാര്‍മൂല, മര്‍യം തസ്ലീന കടവത്ത്, ആയിശ തൊട്ടി, നാസില പള്ളിപ്പുഴ.

Continue Reading

Trending