തിരുവനന്തപുരം: പ്രിന്‍സിപ്പാല്‍ സ്ഥാനത്തുനിന്നു രാജിവെക്കുന്നതുവരെ സമരം ചെയ്യുമെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടിനെതിരെ മറുപടിയുമായി ലക്ഷ്മിനായര്‍ രംഗത്ത്. ലോ അക്കാദമിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്താണ് ചെയ്യേണ്ടതെന്ന് ലക്ഷ്മി നായര്‍ ചോദിച്ചു.

എനിക്ക് വേറെ ജോലിയൊന്നും അറിയില്ല. ഉദ്യോഗം രാജിവെച്ച് വീട്ടില്‍ കുത്തിയിരുന്നാല്‍ സമരം ചെയ്യുന്നവര്‍ അന്നം തരുമോ? താല്‍ക്കാലികമായി മാറിനില്‍ക്കാമെന്ന് പറഞ്ഞിട്ടും അവര്‍ അംഗീകരിക്കുന്നില്ല. സ്ഥാനത്തുനിന്നും ഒഴിയണമെന്നതാണ് അവരുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

കഴിയുന്നത്ര വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടും വിദ്യര്‍ത്ഥികള്‍ അംഗീകരിക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഭൂരിഭാഗം ആവശ്യങ്ങളും പരിഗണിച്ചിട്ടും അവര്‍ എന്നെ അവസാനിപ്പിക്കാനാണ് നോക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. സമരം തുടരുകയാണെങ്കില്‍ ഇനി നിയമത്തിന്റെ വഴികള്‍ തേടുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.