Video Stories
ലാലുവും നിതീഷും; ഒരപൂര്‍വ ബന്ധത്തിന്റെ കഥ
പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായ രണ്ടേ രണ്ടു വന്‍തോക്കുകളേ ഉള്ളൂ. ഒന്ന്് ലാലുവും മറ്റൊന്ന് നിതീഷും. രണ്ടു പേരും അതതു പാര്‍ട്ടിയിലെ മുടിചൂടാ മന്നന്മാര്.
നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിനെന്ന പോലെ, ലാലുവിന്റെ രാഷ്ട്രീയ ജനതാദളിനും പകരം വയ്ക്കാന്‍ മറ്റൊരാളില്ല. ഇപ്പോള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞ് വഴിത്തിരിവെത്തി നില്ക്കുന്ന ഇരുവരുടെയും ബന്ധത്തിന് ദശാബ്്ദങ്ങളുടെ പഴക്കമുണ്ട്; ഇരുവരുടെയും വിദ്യാര്‍ത്ഥിക്കാലം വരെ.
പട്ന സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരപിക്കെയാണ് ഇരുവരും അടുക്കുന്നത്. അടിയന്തരാവാസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ഇരുവരും. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നതിന് ഇരുവരും ഒന്നിച്ച് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1990ലാണ് ലാലു സംസ്ഥാത്തിന്റെ മുഖ്യമന്ത്രിയായത്. ജനതാദള്‍ സീറ്റുകള്‍ തൂത്തുവാരിയ തെരഞ്ഞെടുപ്പായിരുന്നു അത്. അന്ന് ലാലുവിനെ വിജയത്തിന്റെ ചാണക്യന് എന്നായിരുന്നു നിതീഷ് വിശേഷിപ്പിച്ചത്. നാലു വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ ലാലുവിനെതിരെ ഉരുവം കൊണ്ട് വിമതരില്‍ നിതീഷെത്തിയതോടെ ഇരുവരും ഭിന്നധ്രുവങ്ങളിലായി.
1994 ജൂണ്‍ ഒന്നിന് ജനതാദള്‍ വിട്ട് നിതീഷ്, ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം സമതാ പാര്‍ട്ടി രൂപീകരിച്ചു. അതിനിടെ, 1997ല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ എ.ആര് കിദ്വായി അനുമതി നല്‍കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ചലനങ്ങളുണ്ടാക്കി.
ഇതോടെ ലാലുവും മാതൃകക്ഷി വിട്ടു. രാഷ്ട്രീയ ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്ന ലാലു ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കി. രണ്ടായിരത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സമതാപാര്‍ട്ടിയെ തോല്‍പ്പിച്ച് ലാലു മധുരപ്രതികാരം ചെയ്തു. റാബ്രി ദേവിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ലാലുവായിരുന്നു യഥാര്‍ത്ഥ മുഖ്യന്. ഇതിനിടെ, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സമതാപാര്‍ട്ടിയുമായി ലയിച്ച് ജനതാദള്‍ യുണൈറ്റഡ് രൂപീകരിക്കപ്പെട്ടു.
പിന്നാലെ വന്ന 2005ലെ തെരഞ്ഞെടുപ്പില്‍ പക്ഷേ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. തൂക്കുസഭയ്ക്ക് ശേഷം രാഷ്ട്രപതി ഭരണം വന്നു. അതിനു ശേഷം 2005ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ ആദ്യമായി അധികാരത്തിലെത്തിയത്.
2010ല്‍ വീണ്ടും നിതീഷ് അധികാരമേറി. അതിനിടെ, 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ വട്ടമിട്ടു. അത്തരമൊരു പദ്ധതി മനസ്സിലുണ്ടായിരുന്ന നിതീഷ് 17 വര് ഷ ത്തെ എന്‍.ഡി.എ ബന്ധം അവസാനിപ്പിച്ച് സഖ്യം വിട്ടു. അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല എന്നായിരുന്നു പ്രഖ്യാപനം.
സഖ്യം വിട്ടതിന്റെ ചുവടുപിടിച്ച് ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.യു അതിജീവിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. 40 ലോക്സഭാ സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ജെ.ഡി.യുവിന്് വിജയിക്കാനായിരുന്നത്.
എന്‍.ഡി.എ സഖ്യത്തിന് 28 സീറ്റു കിട്ടി. 2014 ജൂലൈ 27ന് മഹാസഖ്യം പ്രഖ്യാപിക്കപ്പെട്ടു. ബി. ജെ.പിക്കെതിരെ ആര്. ജെ. ഡി യും കോണ്‍ഗ്രസും ഒന്നിച്ചു. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ 178 ഇടത്ത് വിജയിച്ചാണ് മഹാസഖ്യം അധികാരത്തിലെത്തിയത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ലാലു, പ്രഖ്യാപിച്ച പോലെ നിതീഷിന് തന്നെ മുഖ്യമന്ത്രി പദം നല്കി. താനാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് എന്ന് പലപ്പോഴും പ്രഖ്യാപിക്കുകയും ചെയ്തു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

