ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി ട്വന്റി മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മൂന്നു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ 113 റണ്‍സിന് പുറത്താക്കിയ ലങ്ക രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 1-1ന് ഒപ്പമെത്തി.
ലങ്കക്കായി ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് പുറത്താകാതെ 54 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി പുതുമുഖ താരം ഗിഡി നാലു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 29 റണ്‍സെടുത്ത കുന്‍, 27 റണ്‍സെടുത്ത ബഹര്‍ദിന്‍ എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ലങ്കക്കായി ഉഡാന മൂന്നും സണ്ടകന്‍ നാലും വിക്കറ്റ് വീഴ്ത്തി.