കൊച്ചി: ലാവ്‌ലിന്‍ അഴിമതി കേസ് കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. കുറ്റപത്രം അസംബന്ധമാണെന്നും അഴിമതി കെട്ടുക്കഥയാണെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു.

image_38531d299970923af88a32e36c6306be

നല്ല ഉദ്ദേശത്തോടെയാണ് പിണറായി കരാറിനെ സമീപിച്ചത്. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിനു വേണ്ടി ശ്രമിച്ചത്. പിണറായിയുടെ കാലത്തല്ല, മറിച്ച് ജി.കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ കാര്‍ത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല. കെ.എസ്ഇബിയുടെ വാണിജ്യപുരോഗതി ലക്ഷ്യമിട്ടു മാത്രമാണ് പിണറായി കരാറിനെ സമീപിച്ചത്. അല്ലാതെ കരാറുമായി ബന്ധപ്പെട്ട് പിണറായിക്ക് യാതൊരുവിധ സ്വാര്‍ത്ഥ താല്‍പര്യങ്ങളുമില്ലെന്നും ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു.