Connect with us

More

ബാഹുബലിയെ കൊന്നതെന്തിന്? കാരണം തേടി ട്രെയില്‍ കണ്ടത് 1.4 കോടി ആളുകള്‍

Published

on

സസ്‌പെന്‍സ് ക്ലൈമാക്‌സില്‍ കഥ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരുടെ അത്യുഗ്രന്‍ വരവേല്‍പ്പ്. 24 മണിക്കൂറിനുള്ളില്‍ ബാഹുബലി-2ന്റെ ട്രെയില്‍ കണ്ടത് 1.4 കോടി ആളുകള്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ട്രയിലര്‍ ഇത്രത്തോളം തരംഗമാകുന്നത്.

bahubali-2

ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രയിലറുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തെലുങ്ക് പതിപ്പിനാണ് വന്‍ സ്വീകാര്യത. രാജമൗലിയുടെ സംവിധാന മികവ് എടുത്തുകാട്ടുന്നതാണ് രണ്ടാം ഭാഗവും. യൂടൂബില്‍ ട്രയിലര്‍ വന്ന് ഏഴു മണിക്കൂറിനുള്ളില്‍ ഒരു കോടിയിലധികം ആളുകള്‍ കണ്ടതു തന്നെയാണ് രാജമൗലിയുടെ സംവിധായക കുപ്പായത്തിന് നല്‍കുന്ന പ്രേക്ഷകരുടെ ആദരം.

bahubali-2-release-date-announced-322x234
തെലുങ്കാനയിലെ 41 തിയറ്ററുകളില്‍ രണ്ടു മിനിറ്റ് നീളുന്ന ട്രയിലര്‍ പ്രദര്‍ശിപ്പിച്ചും ചില ആരാധകര്‍ രാജമൗലിയെ ആദരിച്ചു. കൂടാതെ നഗരത്തില്‍ ഒമ്പതു കേന്ദ്രങ്ങളിലും ട്രയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ട്രയിലര്‍. പ്രഭാസിന്റെയും റാണ ദഗുബതിയുടെയും സംഘട്ടന രംഗങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. കൂടാതെ നായിക അനുഷ്‌ക ശര്‍മ്മയുടെ യുദ്ധവീര്യവും ട്രയിലറില്‍ അങ്ങിങ്ങായി പരന്നു കിടക്കുന്നു.

baahubali4-559f7c7664671_l

രമ്യ കൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ട്രയിലറില്‍ വന്നുപോകുന്നുണ്ട്.

maxresdefault

ഒന്നാം ഭാഗത്തില്‍ ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ കാരണമറിയാനാണ് മിക്ക പ്രേക്ഷകരും വീഡിയോയിലൂടെ ശ്രമിച്ചതെന്നാണ് വിവരം. ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാന്‍ ബാഹുബലിയുടെ കൊല എന്തിന് എന്ന ചോദ്യത്തിന് ചില സൂചനകളും രാജമൗലി ട്രയിലറില്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.

Watch video: 

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending