അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്‌റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് ദിലീപിന് നേരെ മര്‍ദ്ദനമുണ്ടായത്. അക്രമത്തില്‍ അബോധവാസ്തനായ ദിലീപിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ദിലീപിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വഴിയാത്രികരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിക്കുകയാണ്.

റസ്‌റ്റോറന്റില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു ദിലീപിനെ നടുറോട്ടിലില്‍ വെച്ച് ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതേസമയം തെരുവില്‍ യുവാവിന് നേരെ നടക്കുന്ന ക്രൂര മര്‍ദനം ആരും തടയാന്‍ ശ്രമിക്കാത്തതും മുഖവിലക്കെടുക്കാത്തതും അത്ഭുതമുളവാക്കുന്നതാണ്. അക്രമമേറ്റ് ബോധം കെട്ട യുവാവിനെ പിന്നെ ഇഷ്ടിക കൊണ്ട് കുത്തുകയും സ്റ്റിക്കുപയോഗിച്ച് അടിച്ചു നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബോധമറ്റ യുവാവിനെ പിന്നീട് ബൈക്കിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്.

അക്രമം റെസ്‌റ്റോറന്റ്‌റ് ഉടമ ഇടക്ക് തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ തറ്റിമാട്ടുകയായിരുന്നു. സംഭവത്തില്‍ ദിലീപിന്റെ സഹോദരന്റെ പരാതില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് സമീപത്ത് ഡ്യൂട്ടിലുണ്ടായിരുന്നു രണ്ടു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. റെസ്‌റ്റോറന്റ്‌റ് ഉടമ അക്രമം പരാതിപെട്ടിട്ടും സ്ഥലത്ത് സുരക്ഷ ഉറപ്പാക്കത്തിതിനെ തുടര്‍ന്നാണ് നടപടി.