രണ്ട്  കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍,49 പേരാണ് ഇതില്‍ ഉള്ളത്

ഇന്ത്യ: ആര്‍.അശ്വിന്‍, യൂസവേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്‍, ശ്രേയാംസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റൈന, അമ്പാട്ട് റായിഡു, മുഹമ്മദ് ഷമി, ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ്. വിദേശ താരങ്ങള്‍: മുജീബ് സദ്രാന്‍, ആഷ്ടണ്‍ ആഗര്‍, നതാന്‍ കൗള്‍ട്ടര്‍ നിലേ, പാറ്റ് കമിന്‍സ്, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയിഡെ, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, ഷാക്കിബ് അല്‍ ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, സാം ബില്ലിംഗ്‌സ്, സാഖിബ് മഹമൂദ്, ക്രിസ് ജോര്‍ദ്ദാന്‍, ക്രെയിഗ് ഓവര്‍ടണ്‍, ആദില്‍ റഷീദ്, ജാസോണ്‍ റോയ്, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, മാര്‍ക് വുഡ്, ട്രെന്‍ഡ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, ക്വിന്റണ്‍ ഡി കോക്ക്, മര്‍ച്ചന്റ് ഡി ലാന്‍ഗേ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാന്‍ താഹിര്‍, ഫാബിയന്‍ അലന്‍, ഡ്വിന്‍ ബ്രാവോ, ഇവാന്‍ഡ ലൂയിസ്, ഒദിയാന്‍ സ്മിത്ത്.

ഒന്നര കോടിക്കാര്‍

ഒന്നര കോടിക്കായി രജിസ്ട്രര്‍ ചെയ്തവര്‍ ഇവരാണ്: അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, അരോണ്‍ ഫിഞ്ച്, ക്രിസ് ലിന്‍, നതാന്‍ ലിയോണ്‍, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, അലക്‌സ് ഹെയില്‍സ്, ഇയാന്‍ മോര്‍ഗന്‍, ഡേവിഡ് മലാന്‍, ആദം മില്‍നെ, കോളിന്‍ മണ്‍റോ, ജിമ്മി നിഷം, ഗ്ലെന്‍ ഫിലിപ്‌സ്, ടീം സൗത്തി, കോളിന്‍ ഇന്‍ഗ്രാം, ഷിംറോണ്‍ ഹെത്തിമര്‍, ജാസോണ്‍ ഹോള്‍ഡര്‍, നിക്കോളാസ് പുരാന്‍.

ഒരു കോടിക്കാര്‍

പിയുഷ് ചാവ്‌ല, കേദാര്‍ ജാദവ്, പ്രതീഷ് കൃഷ്ണ, ടി നടരാജന്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാനേ, നിതീഷ് റാണ, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, ജയന്ത് യാദവ്, മുഹമ്മദ് നബി, ജെയിംസ് ഫോള്‍ക് നര്‍, മോയിസസ് ഹെന്‍ട്രിക്‌സ്, മാര്‍നസ് ലബുഷാനേ, റിലേ മെര്‍ദിത്, ജോഷ് ഫിലിപ്‌സ്, ഡിയാര്‍കെ ഷോര്‍ട്ട്, ആന്‍ഡ്ര്യു ടൈ, ഡാന്‍ ലോറന്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, കൈല്‍ മില്‍സ്, ഒലെ പോപ്പ്, ഡിവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ, മിച്ചല്‍ സാന്റര്‍, ഐദന്‍ മാര്‍ക്‌റാം, റിലേ റോസോ, ടബരിസ് ഷംസി, റാസി വാന്‍ഡര്‍ഡുസന്‍, വനിദു ഹസരംഗ, റോസ്റ്റണ്‍ ചേസ്, ഷെര്‍ടണ്‍ റുഥര്‍ഫോര്‍ഡ്

മുംബൈ: ക്രിസ് ഗെയിലിന് ഐ.പി.എല്‍ മടുത്തോ…? പുതിയ ഐ.പി.എല്‍ സീസണിനുള്ള താര ലേല രജിസ്‌ട്രേഷനില്‍ കരീബിയക്കാരനില്ല. രണ്ട് കോടി അടിസ്ഥാന വിലയുള്ള 49 പേരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ അതില്‍ ഉള്‍പ്പെടാത്ത പ്രമുഖ പേരും വിന്‍ഡീസുകാരന്റേതാണ്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ഇംഗ്ലീഷുകാരായ ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, ജോഫ്രെ ആര്‍ച്ചര്‍, ക്രിസ് വോഗ്‌സ് തുടങ്ങിയവരുടെ പേരുകളും കാണുന്നില്ല. ഇവരില്‍ പലരും പരുക്കിന്റെ പിടിയിലാണ്. അതേ സമയം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ടുകാരെല്ലാം പട്ടികയിലുണ്ട്. കൊച്ചിക്കാരന്‍ ശ്രീശാന്തും പേര് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. രണ്ട് കോടിയുടെ അടിസ്ഥാന വിലയില്‍ പട്ടികയില്‍ വന്നിരിക്കുന്നവരില്‍ ആര്‍.അശ്വിന്‍, ശ്രേയാംസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സുരേഷ് റൈന, പാറ്റ് കമിന്‍സ്, ആദം സാംപ, സ്റ്റീവന്‍ സ്മിത്ത്, ഷാക്കീബ് അല്‍ ഹസന്‍, മാര്‍ക് വുഡ്, ട്രെന്‍ഡ് ബോള്‍ട്ട്, ഫാഫ് ഡുപ്ലസി, ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാദ, ഡ്വിന്‍ ബ്രാവോ എന്നിവരെല്ലാമുണ്ട്. 17 ഇന്ത്യന്‍ താരങ്ങള്‍ക്കാണ് അടിസ്ഥാന വില പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 32 വിദേശ താരങ്ങള്‍ക്കും. മൊത്തം 1214 താരങ്ങളെയാണ് ലേലത്തിനായി രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 270 പേര്‍ രാജ്യാന്തര ക്രിക്കറ്റിലുള്ളവരാണ്. 312 പേര്‍ രാജ്യാന്തര രംഗത്തില്ലാത്തവരാണെങ്കില്‍ 41 പേര്‍ അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈ താരപട്ടിക പത്ത് ടീമുകള്‍ക്കായി നല്‍കിയിട്ടുണ്ട്. അടുത്ത മാസം 12, 13 തിയ്യതികളില്‍ ബെംഗളൂരുവിലാണ് മെഗാലേലം. ഇതിന് മുമ്പായി താരങ്ങളുടെ രജിസ്‌ട്രേഷന്‍ പട്ടിക വെട്ടിച്ചുരുക്കും.

ഇത്തവണ താരലേലത്തില്‍ വലിയ മാറ്റങ്ങളുണ്ട്. 2018 ന് ശേഷം ആദ്യമായി നടക്കുന്ന മെഗാ താര ലേലമെന്നതിനേക്കാള്‍ പുതിയ രണ്ട് ടീമുകള്‍ കൂടി വന്നതോടെ ലേല ടേബിളില്‍ ആവേശം വര്‍ധിക്കും. നിലവിലെ എട്ട് ടീമുകളെ കൂടാതെ അഹമ്മദാബാദ്, ലക്‌നൗ ടീമുകളാണ് ഇത്തവണ ലേലത്തിനെത്തുന്ന കന്നിക്കാര്‍. മുഖ്യ താരങ്ങളെ നിലനിര്‍ത്തുന്നതിനായി ഇതിനകം 338 കോടി എട്ട് ടീമുകളും ചെലവഴിച്ചിട്ടുണ്ട്. അടിസ്ഥാന താരങ്ങളായി 33 പേരെ ഈ ടീമുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുമുണ്ട്.