കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ സമര്‍പിച്ചത്. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.

ഇന്നലെ കേസില്‍ വാദം നടക്കവേ കേസ് ഡയറി ഹാജരാക്കാന്‍ സന്നദ്ധരാണെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇതിന് അനുമതി നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും യുണിടാക്ക് എംടി സന്തോഷ് ഈപ്പനും സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയാനിരിക്കെയാണ് കേസ് ഡയറിയുമായി സിബിഐ രംഗത്തെത്തുന്നത്.