ലണ്ടന്‍: ബാര്‍സിലോണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന മെസി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്താന്‍ സാധ്യത വര്‍ധിച്ചു. ഇതുമായി സംബന്ധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയും മെസിയുമായി സംസാരിച്ചു എന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാര്‍സിലോണ വിടുമെന്ന്‌ മെസി മാനേജ്‌മെന്റിനെ അറിയിച്ച കാര്യം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. മെസി ബാര്‍സ വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത് മുതല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.

മെസിയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പോലെ നിരവധി ടീമുകള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മെസിക്ക് പെപ്പ് ഗ്വാര്‍ഡിയോളയെന്ന കോച്ചിനോടുള്ള താല്‍പര്യം സിറ്റിക്ക് ഗുണം ചെയ്യുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മെസി ബാര്‍സിലോണ വിടുമെന്ന വാര്‍ത്ത ബാര്‍സ ആരാധകരെ കടുത്ത നിരാശരാക്കിയിട്ടുണ്ട്.