മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.

മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

അതേ സമയം തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് കാലത്തും കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. നാളെ രാവിലെ എട്ടു മുതല്‍ തന്നെ വോട്ടെണ്ണല്‍ പുരോഗമിക്കും. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ തന്നെ അറിയാന്‍ കഴിയും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.