international
സൗദി അറേബ്യയില്‍ ഷോപ്പിംഗ് തരംഗം സൃഷ്ടിച്ച് ലുലു ‘സൂപ്പര്‍ ഫെസ്റ്റ് 2024 ‘
നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും
അശ്റഫ് ആളത്ത്
ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നുവരുന്ന ‘സൂപ്പര്‍ ഫെസ്റ്റ് 2024’ ഉപഭോക്താക്കളുടെ മികച്ച പ്രതികരണങ്ങളോടെ രണ്ടാം വാരത്തിലേക്ക്. നവംബര്‍ 27 നു ആരംഭിച്ച സൂപ്പര്‍ ഫെസ്റ്റ് ഡിസംബര്‍ 10 നു അവസാനിക്കും. ആഘോഷത്തോടനുബന്ധിച്ചു ലുലുവിന്റെ ഉപഭോക്താക്കള്‍ക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവമാകും ഈ ആഘോഷവേളയില്‍ ലഭ്യമാവുകയെന്ന് മാനേജ് മെന്റ് പ്രതിനിധികള്‍ അവകാശപ്പെട്ടു.
ഫെസ്റ്റിനോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകള്‍ ലുലു ഒരുക്കിയിരിക്കുന്നു. ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കള്‍ക്ക് 25 മില്യണ്‍ റിയാല്‍ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യണ്‍ ഹാപ്പിനസ് പോയിന്റുകളും 1 മില്യണ്‍ റിയാലിന്റെ സൗജന്യ ട്രോളികളും ഒപ്പം 1,500 സമ്മാനങ്ങള്‍ നേടാനുള്ള അവസരവും നല്കുന്നു.
15-ാം വാര്‍ഷിക ആഘോഷ പരിപാടിയായ ‘സൂപ്പര്‍ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായും സഊദി കിഴക്കന്‍ പ്രവിശ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ റീജിയണല്‍ ഡയറക്ടറായ മോയിസ് നൂറുദ്ധീന്‍ പറഞ്ഞു. ഒപ്പം ഈ വിജയം ഉപഭോക്താക്കളില്‍ നിന്നുള്ള വിലയേറിയ പിന്തുണയുടെ നേരിട്ടുള്ള ഫലമാണെന്നും, ഓരോരുത്തര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തന്നതായും അദ്ദേഹം പറഞ്ഞു.
ആഘോഷത്തില്‍ ചേരാനും ആവേശകരമായ ഓഫറുകളും റിവാര്‍ഡുകളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 15 വര്‍ഷമായി, ലുലു, സൗദി അറേബ്യയിലെ റീട്ടെയില്‍ വ്യവസായത്തിന്റെ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിച്ചിട്ട്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നതിന് പേരുകേട്ട ലുലുവിനു ഇന്ന് സൗദിയിലുടനീളം ശക്തമായ സ്റ്റോറുകളുടെ ശൃംഖലയുണ്ട്. നവീകരണത്തിലും മികവിലും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ട് തന്നെ ലുലു എന്നത് റീട്ടെയില്‍ മേഖലയിലെ വിശ്വസനീയമായ പേരായി മാറിയതായും ലുലു മാനേജ് മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
international
‘ഇസ്രഈലിന്റെ വംശഹത്യ, പേടിയും വേദനയും നിറഞ്ഞത്’ ഗാസയെ കുറിച്ച് ജെന്നിഫര്‍ ലോറന്‍സ്
തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
ഗാസ: ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങളെ ‘വംശഹത്യ’യായി വിശേഷിപ്പിച്ച് ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ പുതിയ ചിത്രം ഡൈ മൈ ലവ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് താരം ഗാസയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
‘ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. അതൊരു വേദനാജനകമായ അനുഭവമാണ്. അവിടെ നടക്കുന്നത് വംശഹത്യയാണ്, അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്റെ സ്വന്തം കുട്ടികളെയും, നമ്മുടെ കുട്ടികളെയും ഓര്‍ത്താണ് ഞാന്‍ ഭയപ്പെടുന്നത്,’ എന്നാണ് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞത്. ഇസ്രഈലിനെ അനുകൂലിക്കുന്ന അമേരിക്കന്‍ നിലപാടിനെയും അവര്‍ വിമര്‍ശിച്ചു.
‘രാഷ്ട്രീയത്തില്‍ സത്യസന്ധത ഇല്ലെന്ന് അവര്‍ക്ക് തോന്നാം. പക്ഷേ അമേരിക്കയുടെ നിലപാട് തന്നെ എന്നെ ദുഃഖിപ്പിക്കുന്നു. രാഷ്ട്രീയക്കാരന്മാര് കള്ളം പറയുകയാണ്. സഹാനുഭൂതി ഇല്ലാത്ത അവസ്ഥയിലാണ് അവര്‍. ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നത് അവഗണിക്കുമ്പോള്‍, അതിന്റെ പ്രതിഫലം സ്വന്തം വശത്തേക്കും എത്തുമെന്ന് എല്ലാവരും ഓര്‍ക്കണം,’ എന്നും നടി കൂട്ടിച്ചേര്‍ത്തു.
പലസ്തീന് ജനതയ്ക്കെതിരായ വംശഹത്യയ്ക്കെതിരെ, ഇസ്രഈലി ചലച്ചിത്ര സ്ഥാപനങ്ങളെ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഹോളിവുഡ് താരങ്ങളുടെ പ്രതിജ്ഞയെയും ലോറന്‍സ് പിന്തുണച്ചു. ‘ആരാണ് ഉത്തരവാദികളെന്ന് തിരിച്ചറിയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ എന്നും അവര്‍ പറഞ്ഞു.
ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ച താരങ്ങളില്‍ ജാക്വിന്‍ ഫീനിക്സ്, പെഡ്രോ പാസ്കല്‍, റിസ് അഹമ്മദ്, എമ്മ സ്റ്റോണ്‍, ഒലിവിയ കോള്മാന്, ജാവിയര്‍ ബാര്‍ഡെം, റെബേക്ക ഹാള്‍ എന്നിവരും ഉള്‍പ്പെടുന്നു.
international
ഇസ്രയേല്‍ വധശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു; ഭയമില്ലെന്ന് ഇറാന് പ്രസിഡന്റ് പെസഷ്കിയാന്
ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല.
ടെഹ്റാന്: കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ആരംഭിച്ച ഏകപക്ഷീയ യുദ്ധത്തിനിടെ തനിക്കും പരിക്കേറ്റതായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് വെളിപ്പെടുത്തി. ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. 12 ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കാല്‍മുട്ടിന് സമീപം പരിക്കേറ്റുവെന്നാണ് വിശദീകരണം.
‘രക്തം കട്ടപിടിച്ച് കിടക്കേണ്ടി വന്നു. എന്നാല്‍ അതിനെ അതിജീവിച്ചു. ഞാനുള്‍പ്പെടെ ഇറാനിലെ ഉന്നതരെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ ശ്രമം, പക്ഷേ അത് വിജയിച്ചില്ല. നിയമവിരുദ്ധവും അധാര്‍മികവുമായ ആക്രമണമായിരുന്നു അത്. ഇസ്രയേലിനെ എനിക്ക് ലവലേശം ഭയമില്ല,’ എന്നും പെസഷ്കിയാന് പറഞ്ഞു.
അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമായാണ്. ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയായിരുന്നു ആക്രമണം. ബോംബാക്രമണത്തിന് പിന്നാലെ എമര്‍ജന്‍സി പാതയിലൂടെ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.
പെസഷ്കിയാന് പരിക്കേറ്റത് കാലിനാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറി തലവന്‍ മൊഹ്സേനി എജെയ് എന്നിവരുള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണമാണ് അപകടത്തിന് കാരണമായത്.
ഹിസ്ബുള്ള നേതാവ് ഹസന് നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയിലായിരുന്നു പെസഷ്കിയാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ പദ്ധതി. അദ്ദേഹം ഉണ്ടായിരുന്ന കെട്ടിടത്തിലെ വായുസഞ്ചാരം തടഞ്ഞ ശേഷം വിഷപ്പുക നിറയ്ക്കാനായിരുന്നു ശ്രമം. ഇതിന് ആറു മിസൈലുകള്‍ പ്രയോഗിച്ചെങ്കിലും, രഹസ്യ പാത ഉണ്ടായിരുന്നതിനാല്‍ പെസഷ്കിയാനടക്കമുള്ളവര്‍ രക്ഷപ്പെട്ടു. 2024ല്‍ ഹസന് നസ്രള്ളയെ സമാനമായ രീതിയില്‍ മിസൈല്‍ ആക്രമണത്തില്‍നിന്നുള്ള വിഷപ്പുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.
international
അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു
0 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്ടൗണ് സ്യൂട്ട്സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കര്‍ണാടക സ്വദേശിയെ സഹപ്രവര്ത്തകന് തലയറുത്ത് കൊന്നു. 50 കാരനായ ചന്ദ്രമൗലി നാഗമല്ലയ്യയെ ഡല്ലാസിലെ ഡൗണ്ടൗണ് സ്യൂട്ട്സ് മോട്ടലിലാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെയും 18 വയസുകാരനായ മകന്റെയും മുന്നില്‍വച്ചായിരുന്നു സംഭവം.
വാഷിംഗ് മെഷീന് ഉപയോഗിക്കുന്നതിനെച്ചൊല്ലിയ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. സഹപ്രവര്‍ത്തകനായ കോബോസ് മാര്‍ട്ടിനെസ് (37) തര്‍ക്കത്തിനുശേഷം മുറിയില്‍നിന്ന് ഇറങ്ങി വെട്ടുകത്തിയുമായി തിരിച്ചെത്തി. ഭയന്ന് പുറത്തേക്ക് ഓടിയ ചന്ദ്രമൗലിയെ മോട്ടലിന്റെ പാര്‍ക്കിംഗ് മേഖലയില്‍ വച്ച് കൂരമായി ആക്രമിച്ചു. നിലവിളി കേട്ട് എത്തിയ ഭാര്യയും മകനും സംഭവദൃക്സാക്ഷികളായി.
രക്തം പുരണ്ട കത്തിയുമായി പ്രതി സംഭവസ്ഥലത്ത് തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ക്ക് നേരത്തെ മോഷണവും ആക്രമണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റ് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala19 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india20 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

