തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്. വിദഗ്ധ ചികിത്സ വേണമെന്ന വിലയിരുത്തലിലാണ് നടപടി. മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണമെന്ന് നേരത്തെ കസ്റ്റംസ് തീരുമാനിച്ചിരുന്നു.
നിലവിലെ ആശുപത്രിയില്‍ ശിവശങ്കറുടെ ഭാര്യ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ആണ് ശിവശങ്കറിന്റെ ഭാര്യ. ഈ വിഭാഗത്തിന്റെ മേധാവിയും ഇവര്‍ തന്നെ.
കടുത്ത നടുവേദനയുണ്ടെന്ന് നേരത്തെ ഡോക്ടര്‍മാരെ ശിവശങ്കര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടെത്തതി. അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ല. രക്ത സമ്മര്‍ദം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Be the first to write a comment.