തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രിയില്‍ തുടരും. വിദഗ്ധ ചികിത്സക്കായി ആശുപത്രി മാറ്റിയേക്കും. മറ്റൊരു ആശുപത്രിയില്‍ കൂടി പരിശോധന വേണം എന്നാണ് കസ്റ്റംസിന്റെ നിലപാട്. നിലവിലെ ആശുപത്രിയില്‍ ശിവശങ്കറുടെ ഭാര്യ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റ് ആണ് ശിവശങ്കറിന്റെ ഭാര്യ. ഈ വിഭാഗത്തിന്റെ മേധാവിയും ഇവര്‍ തന്നെ. എന്നാല്‍ ആശുപത്രി മാറ്റണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റേതാകും.

കടുത്ത നടുവേദനയുണ്ടെന്ന് നേരത്തെ ഡോക്ടര്‍മാരെ ശിവശങ്കര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പരിശോധനയില്‍ ഡിസ്‌കിന് തകരാര്‍ കണ്ടെത്തതി. അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ല. രക്ത സമ്മര്‍ദം സാധാരണ നിലയിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.