തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ നിലപാട് തിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ മുമ്പ് നടത്തിയ പ്രതികരണം വൈകാരികമാണെന്നും യഥാര്‍ത്ഥ നിലപാട് പാര്‍ട്ടിക്ക് അനുകൂലമാണെന്നും എം.എ ബേബി തിരുത്തി. ഇതുസംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിയേറ്റിനോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മക്കു നേരെയുണ്ടായ പൊലീസ് അതിക്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.