Connect with us

india

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോ?; ചോദ്യങ്ങളുമായി എം.എ ബേബി

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.

Published

on

വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.

എം.എ ബേബി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സനാതനധര്‍മത്തെ ദ്രാവിഡപ്രസ്ഥാനത്തിന്റെ ചിന്തയ്ക്കനുസരിച്ച് വിമര്‍ശിച്ച ഉദയനിധി സ്റ്റാലിന് ‘വസ്തുതകള്‍ വച്ച് ഉചിതമായി മറുപടി നല്കണം,’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടുത്തുമോ?

1. സനാതനധര്‍മത്തിന്റെ അവിഭാജ്യ ഭാഗമാണ് വര്‍ണാശ്രമധര്‍മം. വര്‍ണധര്‍മത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യര്‍ വിവിധ വര്‍ണങ്ങളില്‍ (ജാതികളില്‍) ജനിക്കുന്നു, അവരവരുടെ ജാതികള്‍ക്ക് നിശ്ചയിച്ച ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളില്‍ പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകള്‍ ഇന്നും തുടരണമോ?

2. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’;’ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേല്‍’ തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ സനാതനധര്‍മ്മത്തിന്റെ പേരിലാണ് ഇന്ത്യയില്‍ അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം
പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?

ശൂദ്രന്‍ അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികള്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?

3.നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്‌കര്‍ത്താക്കളെ നിങ്ങള്‍ തള്ളിപ്പറയുമോ? ഗുരു സനാതനധര്‍മത്തെ തള്ളിപ്പറഞ്ഞുവല്ലോ.

4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാന്‍ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?

5. ഇന്ത്യന്‍ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധര്‍മത്തിന്റെ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കില്‍ നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധര്‍മത്തിന്റെ ആശയങ്ങള്‍ പരിഷ്‌കരിക്കപ്പെടാവുന്നത് ആണെങ്കില്‍ ഏതൊക്കെ പരിഷ്‌കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്‌കരിക്കപ്പെടാവുന്നതാണോ?

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending