Connect with us

kerala

കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി

യ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

കേരളത്തിൽ ഹിന്ദുത്വരാഷ്ട്രവാദം വർധിക്കുന്നുവെന്നാണ് പയ്യന്നൂർ സംഭവം കാണിക്കുന്നതെന്ന് എം.എ ബേബി ഫെയ്‌സ്ബുക്കിൽ കുറിച്ചു.പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിൻറെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല. മനുഷ്യർക്ക് ശുദ്ധിയും അശുദ്ധിയും ഉണ്ടെന്ന വിശ്വാസം തന്നെയാണ് അയിത്തം. ഇത്തരം വിശ്വാസങ്ങൾ ആചരിക്കുന്നതിനെതിരെ ആണ് അയ്യൻകാളിയും നാരായണഗുരുവും പില്ക്കാലത്ത് കമ്യൂണിസ്റ്റുകാരും ഒക്കെ പ്രവർത്തിച്ചത്. കേരളത്തിലെ ഓരോ ഗ്രാമത്തിലും പട്ടണത്തിലും ശാരീരികമായി നേരിട്ടുപോലും അയിത്തം അവസാനിപ്പിച്ചത് കമ്യൂണിസ്റ്റുകാർ ആണ്. അയിത്തം ഈ രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതുമാണ്. അയിത്തോച്ചടനത്തിനായി ത്യാഗോജ്വലമായ സമരങ്ങൾ നടന്ന പ്രദേശമാണ് പയ്യന്നൂരും ചുറ്റുപാടും. ദളിതർക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരത്തിൽ സഖാവ് എ.കെ.ജി. തല്ലുകൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന കർഷകത്തൊഴിലാളി സഖാവ് രക്തസാക്ഷിയായി. ക്ഷേത്രങ്ങളിലെ അയിത്തത്തിനെതിരെ സ്വാമി ആനന്ദതീർത്ഥൻ ,(പൂർവാശ്രമത്തിൽ അനന്തഷേണായി) -ശ്രീനാരായണഗുരുവിൻറെ അവസാനത്തെ ശിഷ്യൻ ആയിരുന്നു – വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലമാണ് പയ്യന്നൂർ. സഖാക്കൾ എകെജി, കെ പി ആർ ഗോപാലൻ എന്നിവരുടെ സഹപ്രവർത്തകനായിരുന്ന സ്വാമി ആനന്ദതീർത്ഥൻ ദളിതർക്ക് വിദ്യാഭ്യാസം നല്കാനായി പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചു. ദളിതരോടൊപ്പം ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ സ്വാമി ആനന്ദതീർത്ഥർക്കും തല്ലുകൊണ്ടു.

പയ്യന്നൂരിൻറെ മഹത്തായ പാരമ്പര്യം ,ത്യാഗം സഹിച്ചും അപമാനിതരായും തല്ലുകൊണ്ടും അയിത്തത്തെ തുറന്നുകാട്ടി ഉച്ചാടനം ചെയ്യുക എന്നതായിരുന്നു. അത്തരം പോരാട്ടങ്ങളുടെ മഹത്തായപാരമ്പര്യമുള്ള ഒരു സ്ഥലത്തുതന്നെ ഇത്തരത്തിൽ അത്യന്തം അപമാനകരമായ ഒരു ഹീനകൃത്യം നടക്കുന്നത് നാടിനെക്കൂടി അവഹേളിക്കലാണ്. നഗ്നമായ നിയമലംഘനവുമാണ്.

പയ്യന്നൂരിൽ മാത്രമല്ല, കേരളമാകെ അയിത്തോച്ചടനത്തിനായി കമ്യൂണിസ്റ്റുകാർ സമരം ചെയ്തു. ഉദാഹരണത്തിന്, കൊച്ചയിലെ പാലിയത്ത് വഴിനടക്കാനുള്ള അവകാശത്തിനും അയിത്താചരണത്തിന് എതിരായും നടന്ന അതിരൂക്ഷപോരാട്ടത്തിൽ രക്തസാക്ഷിയായത് കമ്മ്യൂണിസ്റ്റുകാരനായ
സ: ജനാർദ്ദനനായിരുന്നു.

കേരളത്തിൽ വർധിച്ചുവരുന്ന ഹിന്ദുത്വരാഷ്ട്രവാദത്തിനൊപ്പമാണ് ജാതിയും അതിൻറെ സർവദംഷ്ട്രകളുമായി പുനരാഗമിക്കപ്പെടുന്നത്. സർവശക്തിയും എടുത്ത് നമ്മൾ അതിനെ പ്രതിരോധിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending