GULF
അനാഥ സംരക്ഷണത്തില്‍ എം.എ മുഹമ്മദ് ജമാല്‍ ഏറ്റവും മികച്ച മാതൃക: സാദിഖലി തങ്ങള്‍
ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ദുബൈ: അനാഥകളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്‌ള്യു.എം.ഒ) ദീര്‍ഘകാലം നയിച്ച ജന.സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ ആധുനിക സമൂഹത്തിലെ ഏറ്റവും മികച്ച മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘സ്മരണീയം’ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാഥകളെ സംരക്ഷിക്കുന്ന കുറെ പേരുണ്ടാവാം. എന്നാല്‍, വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ജീവിതോപാധികളിലും അവര്‍ക്ക് അഭിമാനകരമായ ഉയര്‍ച്ചയും നിലവാരവും ഉണ്ടാക്കിക്കൊടുത്ത ഉന്നത വ്യക്തിത്വമായിരുന്നു ജമാല്‍ സാഹിബെന്നും തങ്ങള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജീവിതമുടനീളം മാതൃകയായിരുന്നു. വെറുതെ എന്തെങ്കിലും പറയുകയല്ല, ജനങ്ങളെ കൂടി ഭാഗഭാക്കാക്കി നല്ലൊരു സാമൂഹിക ഘടനയെയും അദ്ദേഹം സൃഷ്ടിച്ചെടുത്തുവെന്നും
സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
ഒരു സ്ഥാപനത്തിലെ 6 കുട്ടികളില്‍ നിന്നും 20 സ്ഥാപനങ്ങളിലായി 11,000ത്തിലധികം കുട്ടികള്‍ എന്ന ഉന്നത വിദ്യാഭ്യാസ വളര്‍ച്ചയിലേക്ക് അദ്ദേഹം ഡബ്‌ള്യു.എം.ഒയെ എത്തിച്ചു. സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിനോടൊപ്പം നല്ല മനുഷ്യനാവുകയെന്ന സന്ദേശവും അദ്ദേഹം സ്വജീവിതത്തിലൂടെ കാട്ടിത്തന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്‌ള്യു.എം.ഒ ദുബൈ ചാപ്റ്റര്‍ ജന.സെക്രട്ടറി മജീദ് മടക്കിമല സ്വാഗതമാശംസിച്ച പരിപാടിയില്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വഫ്‌വാന്‍ ഖിറാഅത്ത് നടത്തി. ഡബ്‌ള്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സുബൈര്‍ ഹുദവി ചേകനൂര്‍, അയ്യൂബ് കച്ചേരി, മൊയ്തു മക്കിയാട് സംസാരിച്ചു.
ഡബ്‌ള്യു.എം.ഒയുടെ നിത്യവരുമാനത്തിനായി കല്‍പറ്റയില്‍ നിര്‍മിക്കുന്ന കൊമേഴ്‌സ്യല്‍ സെന്റര്‍ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച അഞ്ചു പൂര്‍വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡബ്‌ള്യു.എം.ഒ ട്രഷറര്‍ അഡ്വ. മുഹമ്മദലി നന്ദി പറഞ്ഞു. എം.എ മുഹമ്മദ് ജമാലിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിച്ചു. സദസ്യരില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള തെരഞ്ഞെടുപ്പും ഈ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്‌ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്‌ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
GULF
എത്യോപ്യ അഗ്നിപര്‍വ്വത സ്‌ഫോടനം; ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ്
എത്യോപയിലുണ്ടായ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളില്‍ മുന്നറിയിപ്പ്. അതില്‍ നിന്നുയര്‍ന്ന കാഠിന്യമേറിയ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പടര്‍ന്നതാണ് ഭീഷണിയുയര്‍ത്തുന്നത്. പ്രധാനമായും വിമാനസര്‍വീസുകളെയാണ് ബാധിച്ചത്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡില്‍ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ദീര്‍ഘകാലം നിദ്രയിലായിരുന്ന ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തില്‍ ചാരപ്പുകകള്‍ വടക്കന്‍ അറേബ്യന്‍ കടലിലൂടെ പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലേക്ക് ഒഴുകി. ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ ഇത് ബാധിച്ചു. അഗ്നിപര്‍വ്വത ചാരത്തില്‍ നിന്നുള്ള വായുവില്‍ നിന്നുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി, അതേസമയം സൗദി അറേബ്യയുടെ എന്‍സിഎം സ്ഫോടനം രാജ്യത്തിന്റെ അന്തരീക്ഷത്തിന് ഒരു ഭീഷണിയുമില്ലെന്ന് സ്ഥിരീകരിച്ചു. യാത്രക്കാര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെടുകയും ഫ്ലൈറ്റ് ഷെഡ്യൂളുകള്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നും അറിയിപ്പുണ്ട്. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള പുകയില്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് (SO2) വാതകം പുറത്തുവരുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഇപിഎ നിയന്ത്രിക്കുന്ന ഒരു പ്രധാന വായു മലിനീകരണ ഘടകമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ്. ഉയര്‍ന്ന സാന്ദ്രത കണ്ണുകള്‍, മൂക്ക്, ശ്വാസകോശം എന്നിവയെ പ്രകോപിപ്പിക്കുകയും ശ്വസനത്തെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ വഴിയും കല്‍ക്കരി, എണ്ണ, ഇന്ധനം എന്നിവ കത്തുന്നതിലൂടെയും ഇത് പുറത്തുവരുന്നത്. ഡല്‍ഹി അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ചാരനിറം തടസ്സപ്പെടുത്തി. ഡല്‍ഹിയില്‍ നിന്ന് ഹോങ്കോംഗ്, ദുബായ്, ജിദ്ദ, ഹെല്‍സിങ്കി, കാബൂള്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കാലതാമസവും റദ്ദാക്കലും നേരിട്ടു. എയര്‍ ഇന്ത്യ 11 വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതേസമയം ആകാശ എയര്‍ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ക്ക് അപ്ഡേറ്റുകള്‍, ബദല്‍ യാത്രാ ഓപ്ഷനുകള്‍, ഹോട്ടല്‍ താമസ സൗകര്യം എന്നിവ ഒരുക്കി.
GULF
ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.
ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala23 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF24 hours agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

