ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹിയും മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1993-1996 കാലയളവില്‍ അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. രാജ് ഖുറാനയാണ് ഭാര്യ. നാലു മക്കളുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്ന് രണ്ടു മാസം മുമ്പ് അദ്ദേഹത്തിന്റെ മൂത്ത മകന്‍ വിമല്‍ ഖുറാന മരിച്ചിരുന്നു.