മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ 16 മരണം. ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. കിന്‍ഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെയാണ് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.