മുംബൈ: മഹാരാഷ്ട്രയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. 24 മണിക്കൂറിനിടെ 19,218 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,63,062 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

378 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 25,964 ആയി ഉയര്‍ന്നു. 6,25,773 പേര്‍ക്കാണ് രോഗ മുക്തി. 2,10,978 ആക്ടീവ് കേസുകള്‍. ആന്ധ്രേ്രേപദശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കര്‍ണാടകയില്‍ ഇന്ന് 9,280 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 116 പേരാണ് ഇന്ന് മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,79,486 ആയി. 2,74,196 പേര്‍ക്കാണ് രോഗ മുക്തി. 99,101 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് 116 പേര്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 6,170 ആയി. ആന്ധ്രയില്‍ ഇന്നും പതിനായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 10,776 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 5,976പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍.

ആന്ധ്രയില്‍ കോവിഡ് മുക്തി നേടിയവരുടെ എണ്ണം ഇന്ന് 12,334 ആണ്. രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇതെന്നത് ആശ്വാസകരമാണ്. തമിഴ്‌നാട്ടില്‍ ആക്ടീവ് കേസുകളുടെ എണ്ണം 51,633 ആണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 79 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ മരണസംഖ്യ 7,687 ആയി ഉയര്‍ന്നു.