രത്‌നഗിരി: മഹാരാഷ്ട്ര രത്‌നഗിരിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല് പേര്‍ മരിച്ചു. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്‌ഫോടനമുണ്ടായെന്നും വിവരം.

ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്.