Connect with us

india

മണിപ്പൂർ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്നുവെന്ന് ബിജെപി അധ്യക്ഷ ശാരദ ദേവി

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശാരദ ദേവി പറഞ്ഞു.

Published

on

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ അഭിനന്ദിക്കുന്നുവെന്ന് മണിപ്പൂർ ബിജെപി അധ്യക്ഷ ശാരദ ദേവി.വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് അവരുടെ പ്രതികരണം.ഈയൊരു ഘട്ടത്തിൽ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് എല്ലാവരും ശ്രമിക്കേണ്ടത്.മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശാരദ ദേവി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 7 മരണം; 15 പേര്‍ക്ക് പരിക്ക്

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.

Published

on

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അദ്ദയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേറ്റു.

സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മ്മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധ്‌ന വര്‍മ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 324 (4) (സ്വത്തിന് നാശമുണ്ടാക്കുന്ന വികൃതി) എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബുള്ളോവല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബ് ഇന്‍സ്‌പെക്ടര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

നഷ്ടപരിഹാരവും കര്‍ശന നടപടിയും ആവശ്യപ്പെട്ട് മണ്ഡിയാലയിലെയും സമീപ ഗ്രാമങ്ങളിലെയും നിവാസികള്‍ ധര്‍ണ നടത്തി, മൂന്ന് മണിക്കൂറിലധികം ഗതാഗതം തടഞ്ഞു.

രാം നഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുകയായിരുന്ന ടാങ്കര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് മാരകമായ സ്ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Continue Reading

india

ദരിദ്രരെ വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടുന്നു, വോട്ട്‌കൊള്ള സര്‍ക്കാരിന്റെ തെറ്റുകള്‍ മറച്ചുവെക്കാന്‍: കപില്‍ സിബല്‍

വോട്ട് കൊള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

Published

on

വോട്ട് കൊള്ള കേന്ദ്ര സര്‍ക്കാറിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിലെ ദരിദ്രരെ വോട്ടവകാശത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വോട്ടര്‍ പട്ടികയില്‍ നിന്ന് ദരിദ്രരെ ഒഴിവാക്കുന്നതില്‍ ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാരുടെ സംശയാസ്പദമായ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. ജനാധിപത്യ കക്ഷികള്‍ എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട അടിയന്തരാവസ്ഥയാണിതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശീയ രാഷ്ട്രീയത്തിലും ഭരണഘടനാ സംരക്ഷണത്തിലും മുസ്ലിംലീഗിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം.

Published

on

ആവേശകരമായ ചടങ്ങില്‍ ഡല്‍ഹിയിലെ മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ഡല്‍ഹി ഖാഇദെ മില്ലത്ത് സെന്റര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു ഇന്റോര്‍ സ്റ്റേഡിയത്തില്‍ വിര്‍ച്വല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടനം. മുസ്ലിംലീഗ് ദേശീയ നേതാക്കളും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കളും സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു.

Continue Reading

Trending