പൂരം ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് സംവിധായകന്‍ മേജര്‍ രവി. ചിത്രത്തിന്റെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആകാമെന്ന് മേജര്‍ രവി പറഞ്ഞു.

ഇന്നലെയാണ് പൂരം ആശംസകള്‍ നേര്‍ന്നുള്ള മേജര്‍രവിയുടെ പോസ്റ്റ് ഫേസ്ബുക്കിലുള്‍പ്പെടെ പ്രചരിച്ചിരുന്നത്. അക്ഷരത്തെറ്റുണ്ടായിരുന്ന പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് പലരും വരവേറ്റത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് തന്റേതല്ലെന്ന് വ്യക്തമാക്കി മേജര്‍രവി എത്തിയത്. ചിത്രത്തിന്റെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആകാമെന്ന് മേജര്‍ രവി പറഞ്ഞു. എന്ത് തന്നെയായാലും അത് അവഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.