ഗോവ: 48-ാം മത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളി നടി പാര്‍വതി നേടി. മലയാള ചിത്രം ടേക്ക് ഓഫിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

 

ഇറാഖില്‍ ആഭ്യന്തര പ്രശ്‌നത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കി മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ സമീറ എന്ന നെഴ്‌സിന്റെ കഥാപാത്രമാണ് പാര്‍വ്വതി അഭിനയിച്ചത്. നേരത്തെ തീയേറ്റുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. സാമ്പത്തിക വിജയം നേടിയ ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും തെരഞ്ഞെടുത്തിട്ടുണ്ട്.