gulf
അബ്ദുള്‍ റഹീമിന്റെ മോചനം: 30 കോടി പിന്നിട്ട് ധനസമാഹരണം; എല്ലാവർക്കും നന്ദിയറിയിച്ച് മാതാവ്
അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.
സഊദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. 34 കോടി രൂപയാണ് മോചനത്തിനായി ആവശ്യമായി വരുന്നത്. ഇതിനോടകം ധനസമാഹരണം 30 കോടി കടന്നു. അബ്ദുള്‍ റഹീമിനായി രൂപീകരിച്ച ആപ്പ് വഴിയും നിര്‍ദേശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയുമാണ് ധനസമാഹരണം നടത്തുന്നത്.
30 കോടി പിന്നിട്ടതോടെ ആപ്പ് വഴിയുള്ള ധനസമാഹരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫണ്ട് കളക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഓഡിറ്റിങ്ങിനുവേണ്ടിയുമാണ് ആപ്പിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. 4.30ന് ശേഷം സേവനം പുനഃസ്ഥാപിക്കുന്നതാണെന്ന് ആപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
സഹായത്തിന് എല്ലാവരോടും നിയമസഹായ സമിതി നന്ദി അറിയിച്ചു. 34 കോടി സമാഹരിച്ച് ധനശേഖരണം നിര്‍ത്തും. ട്വന്റിഫോറിലൂടെ ഇക്കാര്യം അറിയിക്കും.
അബ്ദുറഹീമിനെ സഹായിക്കാന്‍ കൈകോര്‍ക്കാം:
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM
റഹീം വധ ശിക്ഷയും കാത്ത് അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സഊദി രാജാവിന് ദയാ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ദിയാപണമായ 34 കോടി രൂപ കണ്ടെത്താന്‍ സഹായിക്കണമെന്ന് റഹീമിന്റെ കുടുംബം ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
gulf
മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി
ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.
നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
gulf
മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.
മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:
സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301
സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.
ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

