ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചല്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്. പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് വിവരം. അഭിജിത്തിനൊപ്പമുണ്ടായിരുന്ന ഏതാനും സൈനികര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിള്ള മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലെത്തിക്കും.