Connect with us

News

കോവിഡ് വ്യാപനം; മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്

Published

on

നൌഷാദ് വൈലത്തൂര്‍

കോലാലംപൂര്‍ : മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനാണ് മലേഷ്യന്‍ രാജാവ് അല്‍സുല്‍ത്താന്‍ അബ്ലുള്ള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് കേസുകള്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്.

പ്രധാനമന്ത്രി മുഹയ്ദ്ദീന്‍ യാസിന്‍ കഴിഞ്ഞ ദിവസം കോവിഡ് വ്യപനം തടയാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം മലേഷ്യന്‍ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിക്കും കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്രഖ്യാപനത്തോടെ മലേഷ്യയിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള: 500 കോടി രൂപയുടെ അന്താരാഷ്ട്ര ഇടപാട്; പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 500 കോടി രൂപയുടെ വന്‍തുകയുള്ള അന്താരാഷ്ട്ര ഇടപാട് നടന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. വിശിഷ്ട പൗരാണിക വസ്തുക്കളുടെ കരിച്ചന്ത ഇടപാടുകളാണ് കേസിന് പിന്നിലെന്നും സ്വര്‍ണക്കൊള്ള സാധാരണ മോഷണമല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമലയില്‍ കാണാതായ സ്വര്‍ണപ്പാളികളുടെ മൂല്യം അന്താരാഷ്ട്ര പൗരാണിക വസ്തു വിപണിയില്‍ 500 കോടിയോളം വരുമെന്ന് കത്തിലാണ് ചെന്നിത്തല വ്യക്തമാക്കുന്നത്. കേസില്‍ അന്താരാഷ്ട്ര മാഫിയയ്ക്കും പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്കും ബന്ധമുണ്ടെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.

സ്വര്‍ണക്കൊള്ളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധിപ്പിക്കാന്‍ താന്റയാറാണെന്ന് ചെന്നിത്തല അറിയിച്ചു. പൊതുജനമാധ്യമങ്ങളില്‍ മൊഴി നല്‍കാന്‍ ആ വ്യക്തിക്ക് താല്പര്യമില്ലെങ്കിലും അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ ആവശ്യമായ മൊഴി നല്‍കാന്‍ അദ്ദേഹം തയ്യാറാണെന്നും പറഞ്ഞു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ പങ്കും കേരളത്തിലെ ചില വ്യവസായികളും ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരും ഇടപാടുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സുഭാഷ് കപൂര്‍ നയിക്കുന്ന രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ഇടപാടുകള്‍ നടന്നുവെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ ശേഖരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണ സംഘത്തലവന് കത്ത് നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കേസില്‍ സിപിഎമ്മിലെ രണ്ട് ഉന്നത നേതാക്കള്‍ അറസ്റ്റിലായിട്ടും അവര്‍ക്ക് ജാമ്യം ലഭിക്കാതെ തുടരുന്നതിനിട?? സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുടെ പൂര്‍ണരൂപം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല അന്വേഷണം വേഗത്തിലാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

 

Continue Reading

kerala

പ്രവാസി വോട്ട്: എസ്.ഐ.ആര്‍. ശുദ്ധീകരണമോ, ‘പുറത്താക്കല്‍തന്ത്രമോ’? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍

വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.

Published

on

കെ.പി. മുഹമ്മദ്

ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്‍ ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) അടുത്തിടെ പ്രഖ്യാപിച്ച ‘പ്രത്യേക തീവ്ര പുനഃപരിശോധന’ അഥവാ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുന്നത്.

ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്‍കുന്ന അധികാരമുപയോഗിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്‍ അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന ‘ശുദ്ധീകരണ’ പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്‍ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്‍ക്കിടയില്‍, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്‍. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്‍, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല്‍ ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു ‘നിപുറത്താക്കല്‍ തന്ത്രമായി’ SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്‍, 2024 മുതല്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിഹാറില്‍, നടന്ന തീവ്രമായ പുനഃപരിശോധനകള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍, ഫോം 7 വഴി നോട്ടീസ് നല്‍കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്‍ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു.

പ്രൊഫസര്‍ അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്‍ശനവുമായ ഇത്തരം നടപടികള്‍, രേഖകള്‍ കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്‍, വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ‘സ്ഥലം മാറിപ്പോയവര്‍’ (Shifted Voter) എന്ന ലേബലില്‍ നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.

ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്‍ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഏറെക്കുറെ അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്‍ സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്‍ക്കും പ്രായോഗികമായി സാധ്യമല്ല.

ഇതിനിടയില്‍, പ്രവാസികള്‍ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇത്രയധികം പ്രതീക്ഷ നല്‍കിയ ഇ-വോട്ട്/പോസ്റ്റല്‍ വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്‍ വരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.

ഇപ്പോള്‍ SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:

വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്‍ BLO എത്തുമ്പോള്‍ സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് ‘സ്ഥലം മാറിപ്പോയ വോട്ടര്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.

വിലാസത്തിലെ സാങ്കേതിക പ്രശ്‌നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്‍ വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്‍ ശുപാര്‍ശകള്‍, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്‍മാരെ അന്യായമായി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകും.

നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്‍ വഴി വിദേശത്തുള്ളവര്‍ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.

പ്രവാസി വോട്ടിംഗ് യാഥാര്‍ത്ഥ്യമാക്കാതെ, വോട്ടര്‍പട്ടികയില്‍ നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്‍ സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്‍പ്പര്യത്തെയും തുറന്നുകാട്ടുന്നു.

?? ആവശ്യങ്ങള്‍: യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം വേണം
‘ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്‍ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:

ഡിജിറ്റല്‍ വെരിഫിക്കേഷന്‍: വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് പാസ്പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന്‍ നടത്താനും സൗകര്യം ഒരുക്കണം.

ഡിജിറ്റല്‍ അറിയിപ്പ് നിര്‍ബന്ധമാക്കുക: പോസ്റ്റല്‍ അറിയിപ്പുകള്‍ക്ക് പുറമെ ഇ-മെയില്‍, എസ്.എം.എസ്. തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്‍ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്‍) പ്രവാസികള്‍ക്ക് ഉറപ്പാക്കണം.

പ്രവാസി വോട്ടിംഗ് നിയമം ഉടന്‍: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്‍ പ്രോക്‌സി വോട്ടിംഗ് പോലുള്ള ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ഇതില്‍ അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

SIR എന്നത് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്‍, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്‍ അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു പൗരന്‍ പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ജാഗ്രത പാലിക്കാം.

Continue Reading

News

ലിവര്‍പൂള്‍ലീഡ്‌സ് ഗോള്‍മേള: അവസാനം നിമിഷ ഗോളില്‍ 3-3 സമനില

രണ്ട് മിനിറ്റിനുള്ളില്‍ ഇരട്ട ഗോളിലൂടെ ഹ്യൂഗോ എകിടികെ ലിവര്‍പൂളിന് 2-0 ലീഡ് സമ്മാനിച്ചെങ്കിലും ലീഡ്‌സ് ശക്തമായി തിരിച്ചടിച്ചു;

Published

on

ലണ്ടന്‍: ലിവര്‍പൂളിന്റെ നിരാശാജനകമായ കണക്കുകൂട്ടലുകള്‍ക്ക് മുകളില്‍, ലീഡ്‌സിന്റെ അതിശയകരമായ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ ആറ് ഗോളുകള്‍ പിറന്ന ത്രില്ലറിലാണ് ഇരു ടീമുകളും 3-3ന് പിരിഞ്ഞത്. രണ്ട് മിനിറ്റിനുള്ളില്‍ ഇരട്ട ഗോളിലൂടെ ഹ്യൂഗോ എകിടികെ ലിവര്‍പൂളിന് 2-0 ലീഡ് സമ്മാനിച്ചെങ്കിലും ലീഡ്‌സ് ശക്തമായി തിരിച്ചടിച്ചു; അവസാനമായി 96-ാം മിനിറ്റില്‍ ജപ്പാന്‍ താരം ഒ തനാകയുടെ ഗോളിലാണ് ലീഡ്‌സ് സമനില കരസ്ഥമാക്കിയത്.

ഡിസംബറില്‍ തുടര്‍ച്ചയായ രണ്ടാം സമനിലയോടെ റെഡ്‌സിന് വീണ്ടും വിലപ്പെട്ട പോയിന്റ് നഷ്ടമായി. വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ നേടിയ ജയത്തിന് പിന്നാലെ പ്രതീക്ഷയോടെയിറങ്ങിയ ലിവര്‍പൂള്‍ വീണ്ടും പിഴച്ചു.

എകിടികെയുടെ ഇരട്ട ഗോളില്‍ ലീഡ്, പക്ഷേ ലീഡ്‌സിന്റെ തിരിച്ചടിയില്‍ പിടഞ്ഞു ലിവര്‍പൂള്‍

മൂന്നാം മത്സരത്തിലും മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തിയ കോച്ച് ആര്‍നെ സ്ലോട്ടിന്റെ തീരുമാനം ആരാധകര്‍ തമ്മില്‍ വലിയ ചര്‍ച്ചയായി. എകിടികെ, കര്‍ടിസ് ജോണ്‍സ്, ഗാക്‌പോ, കൊണോര്‍ ബ്രാഡ്‌ലി എന്നിവരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുവിച്ചെങ്കിലും പ്രതിരോധത്തിലെ തെറ്റുകള്‍ മത്സരത്തിന്റെ ദിശ മാറ്റി.

48-ാം മിനിറ്റില്‍ എകിടികെ ആദ്യ ഗോള്‍ നേടി; 50-ാം മിനിറ്റില്‍ ബ്രാഡ്‌ലിയുടെ ക്രോസില്‍ നിന്ന് അദ്ദേഹം തന്നെ രണ്ടാമതും വലയിലാക്കി. എന്നാല്‍ രണ്ടുമിനിറ്റിനകം ലീഡ്‌സ് മത്സരത്തില്‍ തിരിച്ചുകയറി. 73-ാം മിനിറ്റില്‍ ഡൊമിനിക് കാള്‍വെര്‍ട്ടിന്റെ പെനാല്‍റ്റിയിലും 75-ാം മിനിറ്റില്‍ ആന്റണ്‍ സ്റ്റാച്ചിന്റെ ഗോളിലുമാണ് സമനില.

80-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്‌ലായ് ലിവര്‍പൂളിന് വീണ്ടും ലീഡ് കണ്ടെത്തി. പക്ഷേ ഇഞ്ചുറി ടൈമില്‍ 96-ാം മിനിറ്റില്‍ ഒ തനാകയുടെ വലയേറ്റ ഗോളിലൂടെ ലീഡ്‌സ് മത്സരത്തെ 3-3ലേക്ക് തിരിച്ചെടുത്തു.

13 മത്സരങ്ങളില്‍ 23 പോയിന്റുമായി ലിവര്‍പൂള്‍ ഇപ്പോള്‍ ടേബിളില്‍ എട്ടാം സ്ഥാനത്ത്. സ്ലോട്ടിന്റെ തന്ത്രങ്ങള്‍ തുടര്‍ച്ചയായി പിഴക്കുന്നതും വാന്‍ഡൈക്ക്‌കൊനാട്ടെ പ്രതിരോധനിരയിലെ വീഴ്ചകളും ടീമിനെ പിന്നിലും.

അവസാന നിമിഷങ്ങളില്‍ അലക്‌സാണ്ടര്‍ ഇസാകിനെയും വതാരു എന്‍ഡോയെയും ഇറക്കിയെങ്കിലും കാര്യമായ മാറ്റമുണ്ടാക്കാനായില്ല. സലാഹിനെ ഉപയോഗിക്കാത്തതും ആരാധകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.

ലിവര്‍പൂളിന്റെ പ്രതിരോധ വീഴ്ചകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് ലീഗില്‍ വലിയ പ്രതിസന്ധിയിലേക്ക് ടീമിനെ നയിക്കുമെന്ന ആശങ്കയും ഉയരുന്നു.

 

Continue Reading

Trending