മുംബൈ: ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അണക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുളള അകോലെയിലാണ് സംഭവം.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിലാണ് അപകടം നടന്നത്. പുനെ പിംപ്രി ചിഞ്ച്‌വാഡില്‍ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരു ശേഖര്‍, സമീര്‍ രാജുര്‍കര്‍ എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. വാഹനം മുങ്ങുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടില്‍ നിന്ന് പുറത്തെടുത്തത്.

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിനിങ്ങിനു പോയതാണ് മൂവരും. ഇവിടേക്കുളള വഴി അറിയില്ലാത്തതിനാലാണ് ഇവര്‍ ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ചത്. ഗൂഗ്ള്‍ കാണിച്ച റോഡിലൂടെ യാത്ര ചെയ്ത ഇവര്‍ അണക്കെട്ടില്‍ വീഴുകയായിരുന്നു.