കൊല്‍ക്കത്ത: ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം തെറ്റായ നടപടിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘രാജ്യത്തെ സമ്പത്ത്ഘടന മോദി സര്‍ക്കാര്‍ തകര്‍ത്തു. തൊഴിലില്ലായ്മ രൂക്ഷമാവുകയും കാര്‍ഷിക മേഖല തകരുകയും ചെയ്തു. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ അതിന്റെ അനന്തരഫലത്തെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞു. ഈ ദുരവസ്ഥയില്‍ നിന്ന് ജനങ്ങളെ ആര് രക്ഷിക്കും’- മമത ചോദിച്ചു.