കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നാലഞ്ചു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും കാലിന് പരുക്ക് പറ്റിയെന്നും മമത ബാനര്‍ജി പറഞ്ഞു. ആക്രമിക്കുന്ന സമയത്ത് പൊലിസോ സുരക്ഷാ ജീവനക്കാരോ ഇല്ലായിരുന്നുവെന്നും മമത പറഞ്ഞു.

സുരക്ഷാ ജീവനക്കാര്‍ മമതയെ എടുത്ത് കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.