പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ 28ലെ ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തേക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. സവര്‍ക്കറുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രിയാണ് രാഷ്ട്രപതിയെ ഒഴിവാക്കി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ നെടുംതൂണാണെന്നും രാജ്യത്തിന്റെ പാരമ്പര്യവും മൂല്യവുമാണെന്നും തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷകക്ഷികളും വ്യക്തമാക്കിയിട്ടില്ല.