crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയ്ക്കു നേരെ ആക്രമണം; യുവാവ് പിടിയില്‍
വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്
കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ സച്ചു മോന്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ചിങ്ങവനം എസ് എച്ച് ഓ ജിജു ടി ആറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

