മലപ്പുറം: ബാങ്കിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം തിരൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)ക്ക് മുന്നിലാണ് സംഭവം. പരീച്ചിന്റെ പുരക്കല്‍ പരീത് (69) ആണ് മരിച്ചത്. രാവിലെ മുതല്‍ വരി നിന്ന പരീത് പതിനൊന്ന് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ്, എസ്.ടി.യു ഭാരവാഹിയാണ് പരീത്.