കോട്ടയം: ജോസ് കെ മാണി പക്ഷത്തിന്റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍. എന്ത് വന്നാലും പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാല കെ.എം മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്ക് ചങ്കാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപി കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണ്. രാജ്യസഭാ സീറ്റ് തനിക്ക് വേണ്ടെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ ഇപ്പോള്‍ കെ.എം മാണിയല്ല എംഎല്‍എ. അതുകൊണ്ട് വൈകാരിക ബന്ധം പറഞ്ഞ് ഇങ്ങോട്ട് വരേണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് പക്ഷത്തെ മുന്നണിയിലെടുക്കുന്നതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.