india

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി തുടരും

By webdesk11

March 06, 2023

മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, മണിക് സാഹ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് 9 മാസം മുന്‍പാണ് മണിക് മുഖ്യമന്ത്രിയായിരുന്നത്. അടുത്തഘട്ടത്തിലും ഇദ്ദേഹം തന്നെ മുഖ്യമന്ത്രി ആകുമെന്ന് അമിത് ഷാ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഇതിനിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനാണ് ഒരു തീരുമാനമായിരിക്കുന്നത്.