സിനിമയില്‍ അഭിനയിക്കാത്ത സമയത്തും ജീവിതം നഷ്ടമായെന്ന് തോന്നിയിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചു മഞ്ജു വാര്യര്‍ മനസ്സുതുറക്കുന്നത്.

ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി വന്നുപോയതാണ്. പഴയ സിനിമകള്‍ കാണുമ്പോള്‍ അഭിനയിക്കാതിരുന്ന കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നഷ്ടം തോന്നിയിട്ടില്ല. ഇത്രയും കാലം വെറുതെ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ലെന്നും മഞ്ജുവാര്യര്‍ പറയുന്നു.

കെയര്‍ ഓഫ് സൈറാബാനുവാണ് മഞ്ജുവിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ മുന്‍കാല നടി അമലയും മഞ്ജുവിനൊപ്പം അഭിനയിക്കുന്നുണ്ട്.