ദിലീപ്-കാവ്യ വിവാഹത്തിനുശേഷം സോഷ്യല്‍മീഡിയയിലടക്കം മഞ്ജുവാര്യര്‍ വിവാഹിതയാകുന്നുവെന്ന രീയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹവാര്‍ത്തയോട് ഇതുവരെ മഞ്ജുവാര്യര്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ വിവാഹവാര്‍ത്തയോട് പ്രതികരിക്കുകയാണ് മഞ്ജുവാര്യര്‍.

പ്രതികരണം അര്‍ഹിക്കാത്തതാണ് ആ വാര്‍ത്ത. അതിനാലാണ് പ്രതികരിക്കാതെ മൗനം പാലിക്കുന്നതെന്ന് മഞ്ജു പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം. അഭിനയിക്കാതിരുന്ന സമയത്തും കേരളത്തിലെ ആളുകളുടെ സ്നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.

ദിലീപ്-കാവ്യ വിവാഹത്തിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനള്‍ ഉയര്‍ന്നിരുന്നു. മഞ്ജുവിന് പിന്തുണയും സോഷ്യല്‍മീഡിയ അറിയിച്ചിരുന്നു. നവംബര്‍ അഞ്ചിന് കൊച്ചിയിലെ വേദാന്ത ഹോട്ടലിലായിരുന്നു കാവ്യ-ദിലീപ് വിവാഹം നടന്നത്.