Connect with us

kerala

കണ്ണൂരില്‍ മാവോയിസ്റ്റ് – തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; തെരച്ചിലിനിടെ വെടിവെപ്പ്

അയ്യന്‍ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍

Published

on

കണ്ണൂര്‍ അയ്യന്‍ക്കുന്നില്‍ കണ്ണൂരില്‍ മാവോയിസ്റ്റ് -തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. മുമ്പ് പല തവണ മാവോയിസ്റ്റുകളെ സാന്നിദ്ധ്യമുണ്ടായ പ്രദേശമാണിത്. അയ്യന്‍ക്കുന്ന് ഉരുപ്പുംകുറ്റിക്ക് സമീപത്തെ വനാതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍. വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തുന്നു.

മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് എഎന്‍എഫ് സംഘത്തിന്റെ തെരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കരിക്കോട്ടക്കരി- ഉരുപ്പുംകുറ്റി പാത പൊലീസ് അടച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.

വയനാട്ടിലെ പേര്യയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ജില്ലയോടു ചേര്‍ന്നുള്ള ഭാഗത്താണ് അന്ന് വെടിവയ്പ് ഉണ്ടായത്. അന്ന് രണ്ടു പേര്‍ പിടിയിലായിരുന്നു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു

ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

on

ആലപ്പുഴ കൊമ്മാടിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്‍. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്‌നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്‌നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Continue Reading

film

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

Published

on

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.

മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.

അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സാന്ദ്ര തോമസ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്‍ ആശുപത്രി വിട്ടു

ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അഫാന്‍ ആശുപത്രി വിട്ടത്.

മെയ് 25 രാവിലെ 11 മണിയോടെയാണ് അഫാന്‍ ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്സാന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സല്‍മാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഫെബ്രുവരി 24നാണ് പ്രതി അഫാന്‍ പേരുമലയിലെ സ്വന്തം വീട്ടില്‍ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി മുറിയില്‍ അടച്ചത്. ശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളില്‍ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടില്‍വച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്.

Continue Reading

Trending