Connect with us

film

‘മാര്‍ക്കോ’ ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്.

Published

on

ഉണ്ണി മുകുന്ദന്‍ നായകനായെത്തി പ്രേഷകരെ കയ്യിലെടുത്ത മാര്‍ക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 14 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം മാര്‍ക്കോ പ്രദര്‍ശിപ്പിച്ചിരുന്നു.

ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമായാണ് മാര്‍ക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മമാതാവ്.. 2024 ഡിസംബര്‍ 20നാണ് ചിത്രം റിലീസിനെത്തിയത്. ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി പ്രേഷകരെ ത്രില്ലടിപ്പിച്ചിരുന്നു.

അതേസമയം മാര്‍ക്കോ ഒടിടിയിലേക്കെത്തുമ്പോള്‍ വന്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

film

പരം സുന്ദരി എയറില്‍ തന്നെ

വീഡിയോയ്ക്ക് കീഴില്‍ മലയാളികള്‍ എഴുതുന്ന കമന്റുകള്‍ മുഴുവന്‍ ട്രോളിന്റെയും പരിഹാസത്തിന്റെയും നിറവിലാണ്

Published

on

പരം സുന്ദരിയുടെ പുതിയ ഗാനം ‘ഡെയ്ഞ്ചര്‍’ പുറത്തിറങ്ങി. പക്ഷേ, ട്രെയ്ലറിനോട് നേരിട്ട അവസ്ഥ തന്നെയാണ് ഗാനത്തിനും. വീഡിയോയ്ക്ക് കീഴില്‍ മലയാളികള്‍ എഴുതുന്ന കമന്റുകള്‍ മുഴുവന്‍ ട്രോളിന്റെയും പരിഹാസത്തിന്റെയും നിറവിലാണ്. കാരണം ഗാനത്തില്‍ ഇടയ്ക്കു കേള്‍ക്കുന്ന മലയാളം വരികള്‍. ”ചുവപ്പ് നിറത്തിലെ സാരിയില്‍ ഞങ്ങളെല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ” എന്ന വരിയാണ് പ്രത്യേകിച്ച് ട്രോളേറ്റത്. ഗാനം മുഴുവന്‍ ഹിന്ദിയിലാണ് വരികളെങ്കിലും, ഇടക്ക് ഈ മലയാളം വരികള്‍ കുത്തിനില്‍ക്കുന്നതാണ് മലയാളികളെ ചിരിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തത്.

സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ചേര്‍ന്ന് ഒരുക്കിയ ഡാന്‍സ് സീനുകളാണ് ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ കമന്റ് ബോക്സ് മലയാളികളുടെ നിലവിളികളാല്‍ നിറഞ്ഞിരിക്കുകയാണ് ‘വയലാര്‍ എഴുതുമോ ഇതുപോലെ?”, ”എഴുത്തച്ഛന്‍ നല്‍കിയ ഭാഷയുടെ വധം തന്നെയാണ് ഇത്”, ”മലയാളികള്‍ കേള്‍ക്കേണ്ടി വരുന്നതെല്ലാം വേദനയാണ്” എന്നിങ്ങനെ.

തുഷാര്‍ ജലോത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, കേരളത്തിലെത്തുന്ന ഒരു നോര്‍ത്ത് ഇന്ത്യന്‍ യുവാവും, ഒരു മലയാളി പെണ്‍കുട്ടിയുമായുള്ള പ്രണയവുമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍, ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്ന ”തെക്കേടത്ത് സുന്ദരി” എന്ന കഥാപാത്രത്തെ തെറ്റിച്ച് ”ദേഖ്പ്പട്ട സുന്ദരി” എന്ന് ഉച്ചരിച്ചതും ട്രോളുകളുടെ കേന്ദ്രമായിരുന്നു.

Continue Reading

film

സ്വപ്നസദൃശമായ ദൃശ്യപ്രപഞ്ചവുമായി ഡേവിഡ് ലിഞ്ചിന്റെ 21 ഹ്രസ്വചിത്രങ്ങള്‍

കാന്‍ ചലച്ചിത്രമേളയില്‍ പാം ദോര്‍, വെനീസ് മേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം 1967 മുതല്‍ 2008 വരെ സംവിധാനം ചെയ്ത 21 ഹ്രസ്വചിത്രങ്ങള്‍ മൂന്നു വിഭാഗങ്ങളിലായാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

യാഥാര്‍ഥ്യവും സ്വപ്നങ്ങളും കെട്ടുപിണഞ്ഞ സര്‍റിയലിസ്റ്റ് സിനിമകളിലൂടെയും പരീക്ഷണചിത്രങ്ങളിലൂടെയും ലോക സിനിമാചരിത്രത്തില്‍ സവിശേഷമായ ഒരിടം നേടിയെടുത്ത ഡേവിഡ് ലിഞ്ചിന്റെ 21 ഹ്രസ്വചിത്രങ്ങള്‍ 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ജനുവരി 15ന് അന്തരിച്ച അമേരിക്കന്‍ സംവിധായകനും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമായ ഡേവിഡ് ലിഞ്ചിന് ആദരമര്‍പ്പിച്ചുകൊണ്ട് ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

കാന്‍ ചലച്ചിത്രമേളയില്‍ പാം ദോര്‍, വെനീസ് മേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം 1967 മുതല്‍ 2008 വരെ സംവിധാനം ചെയ്ത 21 ഹ്രസ്വചിത്രങ്ങള്‍ മൂന്നു വിഭാഗങ്ങളിലായാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഡേവിഡ് ലിഞ്ച് ഷോര്‍ട്ട്‌സ്’ എന്ന വിഭാഗത്തില്‍ ആറ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘ഡയനാമിക്’ എന്ന വിഭാഗത്തില്‍ ലിഞ്ചിന്റെ ഏഴ് പരീക്ഷണാത്മക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘‘ഡംബ് ലാന്‍റ് സീരീസി’ല്‍ അനിമേഷന്‍ പരമ്പരയില്‍പെട്ട എട്ടു ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു കുട്ടി ഒരു വിത്ത് പാകുമ്പോള്‍ അത് മുത്തശ്ശിയായി വളരുകയാണ് ‘ദ ഗ്രാന്റ് മദര്‍’ എന്ന ഹ്രസ്വചിത്രത്തില്‍. ലൂമിയര്‍ സഹോദരന്മാരുടെ സിനിമറ്റോഗ്രാഫ് എന്ന ഉപകരണം ഉപയോഗിച്ച് സിനിമ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിതരാവുന്ന സംവിധായകരുടെ കഥയാണ് ‘ലൂമിയര്‍’. അക്ഷരമാലയുടെ ജീവനുള്ള പ്രതിനിധാനങ്ങള്‍ രോഗിയായ ഒരു സ്ത്രീയുടെ പേടിസ്വപ്നമായി മാറുകയാണ് ‘ദ ആല്‍ഫബെറ്റ്’ എന്ന ചിത്രത്തില്‍. ഒരു ദുരൂഹരഹസ്യം ഒളിച്ചിരിക്കുന്ന അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥ അവതരിപ്പിക്കുന്നു, ദ ഡാര്‍കെന്‍ഡ് റൂം.

കോപാകുലനും അക്രമാസക്തനുമായ ഒരു നിയാണ്ടര്‍താല്‍ മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും അയല്‍ക്കാരുടെയും കഥ പറയുന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈന്‍ അനിമേഷന്‍ പരമ്പരയാണ് ‘ഡംബ് ലാന്‍റ് സീരീസ്.

Continue Reading

film

‘അമ്മ’യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനികള്‍ വരുന്നത്.

Published

on

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഉണ്ണി ശിവപാലിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനികള്‍ വരുന്നത്.

ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്‌ക്കെതിരെ മത്സരിച്ചത്. നടന്‍ രവീന്ദ്രനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

Continue Reading

Trending