Connect with us

india

ആരെ വിവാഹം ചെയ്യണമെന്നത് മൗലികാവകാശം: കര്‍ണാടക ഹൈക്കോടതി

‘ലവ് ജിഹാദി’നെതിരെ ബിജെപി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്‍.

Published

on

ബെംഗളൂരു: വിവാഹത്തിനായുള്ള തെരഞ്ഞെടുപ്പ് ഒരു മുതിര്‍ന്ന പൗരന്റെ മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടന അത് ഉറപ്പു നല്‍കുന്നുണ്ട് എന്നും ജസ്റ്റിസുമാരായ എസ് സുജാത, സചിന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഈയിടെ അലഹബാദ്, ഡല്‍ഹി ഹൈക്കോടതികളും സമാന വിധി പ്രസ്താവം നടത്തിയിരുന്നു. ‘ലവ് ജിഹാദി’നെതിരെ ബിജെപി സംസ്ഥാനങ്ങള്‍ നിയമം കൊണ്ടു വരുന്ന വേളയിലാണ് കോടതികളുടെ ഇടപെടല്‍.

രണ്ട് സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥരുടെ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മതം ജാതി എന്നിവയ്‌ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്നതാണ് രണ്ടു പേര്‍ തമ്മിലുള്ള വ്യക്തിഗത ബന്ധത്തിനുള്ള സ്വാതന്ത്ര്യം. അതില്‍ അതിക്രമിച്ചു കയറാന്‍ പാടില്ല- കോടതി വ്യക്തമാക്കി.

വജീദ് ഖാന്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് രമ്യ എന്ന തന്റെ സുഹൃത്തിനു വേണ്ടി കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശം അനുസരിച്ച് ചന്ദ്ര ലേഔട്ട് പൊലീസ് രമ്യയെ കോടതിയില്‍ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധറും ഗിരിജയും വജീദ് ഖാന്റെ മാതാപിതാക്കളും കോടതിയില്‍ ഉണ്ടായിരുന്നു.

വജീദിനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ മാതാപിതാക്കള്‍ അതിനു തടസ്സം നില്‍ക്കുകയാണ് എന്നും രമ്യ കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ മഹിള ദക്ഷത സമിതിയുടെ ഹോസ്റ്റലില്‍ കഴയുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല എന്നാണ് വജീദിന്റെ മാതാവ് ശ്രീലക്ഷ്മി നിലപാടെടുത്തത്. എന്നാല്‍ രമ്യയുടെ രക്ഷിതാക്കള്‍ എതിര്‍ത്തു.

എന്നാല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രമ്യ ഭാവി ജീവിതത്തെ കുറിച്ച് സ്വന്തമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ള ഒരാളാണ് എന്ന് കോടതി നിരീക്ഷിച്ചു. ഹോസ്റ്റലില്‍ നിന്ന് മോചിപ്പിക്കാന്‍ മഹിള സമിതിയോട് കോടതി ഉത്തരവിടുകയും ചെയ്തു.

india

ജോലിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രാമക്ഷേത്ര സുരക്ഷാ സേനാം​ഗം മരിച്ചു

25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

Published

on

രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാന്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബല്‍ (എസ്എസ്എഫ്) അര്‍ധസൈനിക സേനാംഗം ശത്രുഘ്‌നന്‍ വിശ്വകര്‍മയാണ് മരിച്ചത്. 25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.

അംബേദ്കര്‍ നഗര്‍ സ്വദേശിയായ ശത്രുഘ്നന്‍ വിശ്വകര്‍മ സര്‍വീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടന്‍ തന്നെ മറ്റ് സുരക്ഷാ സേനാം?ഗങ്ങള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ട്രോമാ സെന്ററിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തില്‍ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാര്‍ച്ചില്‍, ഒരു പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) കമാന്‍ഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് പരിക്കേറ്റിരുന്നു.

മുമ്പ്, 2012ലും സമാന മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേസില്‍ കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്‍പിഎഫ് ജവാന്‍ എന്‍. രാജ്ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

india

ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിക്കുഞ്ഞ്

ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

Published

on

ലോകപ്രശസ്ത ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലി. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ചോക്ലേറ്റ് സിറിപ്പിൽ എലി ചത്തുകിടക്കുന്നതിന്റെ വിഡിയോ ഉൽപന്നം ഓർഡർ ചെയ്ത പ്രാമി ശ്രീധർ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽപ്രതികരണവുമായി കമ്പനി തന്നെ രംഗത്തെത്തി.

ഇൻസ്റ്റഗ്രാമിലൂടെയാണ് സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയ വിവരം പ്രാമി ശ്രീധർ അറിയിച്ചത്. നിങ്ങൾ എല്ലാവരും കണ്ണുതുറന്ന് കാണണമെന്ന അഭ്യർഥനയോടെയാണ് അവർ ചിത്രം പങ്കുവെച്ചത്. സ്പൂണിൽ സിറപ്പെടുത്ത് ഒഴിച്ചപ്പോൾ എലിയുടെ രോമങ്ങൾ അതിൽ ഉണ്ടായിരുന്ന കാര്യവും പ്രാമി ശ്രീധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബ്രൗണി കുക്കീസിനൊപ്പം ഉപയോഗിക്കുന്നതിനാണ് ഹെർഷെയുടെ സിറപ്പ് വാങ്ങിയത്. സീൽ തുറന്ന് സിറപ്പൊഴിച്ചപ്പോൾ അതിൽ എലിയുടെ രോമങ്ങൾ കണ്ടു. തുടർന്ന് ഡിസ്പോസിബിൾ ഗ്ലാസിലേക്ക് സിറപ്പ് മാറ്റിയപ്പോഴാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. സിറപ്പ് രുചിച്ചു നോക്കിയ രണ്ട് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. പരാതിയറിയിക്കാൻ കമ്പനിയെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും അവർ പറഞ്ഞു.

ഇവരുടെ പോസ്റ്റ് വൈറലായതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമാപണം നടത്തിയ ഹെർഷെ ബോട്ടിലിന്റെ മാനുഫാക്ചറിങ് കോഡ് കമ്പനിയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയിൽ നിന്നും ബന്ധപ്പെടുമെന്ന അറിയിപ്പും ഹെർഷെ നൽകി.

 

Continue Reading

india

നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി.

Published

on

നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.

Continue Reading

Trending