മാര്‍ച്ചു മാസം ആഘോഷമാക്കാന്‍ വന്‍ ഇളവുകളുമായി മാരുതി സുസുക്കി. അരീന ഡീലര്‍ഷിപ്പുകളെ വാഹനങ്ങള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറു എസ്‌യുവിയായ വിറ്റാര ബ്രെസയ്ക്ക് 35000 രൂപ വരെ ഇളവും ഓള്‍ട്ടോയ്ക്ക് 47000 രൂപ വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഗണ്‍ആറിനും ഡിസയറിനും 35000 രൂപ വരെയും സെലേറിയോയ്ക്കും സിഫ്റ്റിനും 47000 രൂപ വരെ ഇളവും ഈക്കോയ്ക്ക് 42000 രൂപ വരെയും എസ് പ്രെസോയ്ക്ക് 52000 രൂപ വരെയും ഇളവുകള്‍ നല്‍കുന്നുണ്ട്.

എക്‌സ്‌ചേഞ്ച് ഓഫറുകളും കണ്‍സ്യൂമര്‍ ഓഫറുകളും കോര്‍പ്പറേറ്റ് ഓഫറുകളും ചേര്‍ത്താണ് ഇത്രയും ഇളവുകള്‍ നല്‍കുന്നത്.