Connect with us

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കൂട്ടുപ്രതി രാജേഷിന് ജാമ്യം

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു

Published

on

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്‌റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി.

പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.

Continue Reading

kerala

നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യത: ഈ മാസം 20 വരെ ഊട്ടി യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

Published

on

നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മെയ് 20 വരെ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. ഊട്ടി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടര്‍ എം അരുണ അറിയിച്ചു.

മെയ് 18, 19, 20 തിയ്യതികളില്‍ 6 സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യുമെന്നതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ മുന്നൊരുക്കം സംബന്ധിച്ച് റവന്യൂ, പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ച നടത്തി.

ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സജ്ജമാണെന്നും അവര്‍ പറഞ്ഞു. 3500 ഓളം ദുരന്ത നിവാരണ സേനാംഗങ്ങളും മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങളും സജ്ജരാക്കിയിട്ടുണ്ട്. 450 ഓളം താല്‍ക്കാലിക ഷെല്‍ട്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടതായും കലക്ടര്‍ അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്‍

രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്‍ മരിച്ചു. മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ പ്രധാന കാരണം.

 

Continue Reading

Trending