വെല്ലൂര്‍: തമിഴ്‌നാട്ടില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ ആസിഡാക്രമണം. വെല്ലൂര്‍ വനിതാ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ലാവണ്യക്ക് നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.

ജോലി കഴിഞ്ഞ് വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങുമ്പോഴാണ് 29 കാരിക്കു നേരെ അക്രമമുണ്ടായത്. ഗുരുതര പരിക്കുകളേറ്റ ഇവരെ വെല്ലൂര്‍ സിഎംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലാവണ്യയുടെ മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റു്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2 അജ്ഞാതരാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയാണ് രണ്ടു പേര്‍ വഴിയില്‍ പതിയിരുന്നാണ് യുവതിയെ ആക്രമിച്ചത്. ആസിഡ് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
ജോലിക്ക് ശേഷം സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ലാവണ്യ, ആക്രമണ സമയത്ത് പൊലീസ് യൂണിഫോമിലായിരുന്നു.