രാജ്യത്ത് ഒന്നിനുപുറകെ ഒന്നായി വില കുത്തനെ കുതിക്കുമ്പോൾ അതിനോടൊപ്പം ഇനി തീപ്പെട്ടിക്കും വില കൂടും. നിലവിലെ വിലയിൽ നിന്ന് 100 ശതമാനം വർദ്ധനയാണ് തീപ്പെട്ടിക്ക് വന്നിരിക്കുന്നത്. നമ്മൾ ഒരു രൂപ കൊടുത്ത് വാങ്ങിയ തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ നൽകേണ്ടിവരും. 14 വർഷത്തിനുശേഷമാണ് തീപ്പെട്ടിയുടെ വില കൂട്ടുന്നത്.

തമിഴ്നാട്ടിൽ വച്ച് നടന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വില വർദ്ധന ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി വർധിച്ചത് തന്നെയാണ് തീപ്പെട്ടിക്കും നില ഉയരാൻ കാരണമായത്. പതിനാലോളം അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് തീപ്പെട്ടി നിർമ്മിക്കുന്നത്. ഇതിനെല്ലാം വിലകൂടിയപ്പോൾ തീപ്പെട്ടിക്കും വില കൂട്ടുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെയായി.

തീപ്പെട്ടിക്ക് ഒരു രൂപ 50പൈസയായി വർദ്ധിപ്പിക്കാൻ ആയിരുന്നു ആദ്യം തീരുമാനമെടുത്തത്. എന്നാൽ 50 പൈസ തിരികെ നൽകാൻ സാങ്കേതികമായി ബുദ്ധിമുട്ട് നിലനിൽക്കുന്നതെന്ന് മനസ്സിലാക്കിയാണ് ഒരു രൂപ വർധിപ്പിക്കാൻ തീരുമാനം എടുത്തത് എന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നു. എന്തായാലും ഡിസംബർ ഒന്നുമുതൽ നമ്മൾ ഇനി തീപ്പെട്ടിക്കും രണ്ട് രൂപ നൽകേണ്ടിവരും.